Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

‘ഒഴിവാക്കാൻ സമയമായി, DST-കൊണ്ട് ബുദ്ധിമുട്ടുകൾ മാത്രം’; പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി ലിബറൽ എം.പി.

Canada Varthakal by Canada Varthakal
October 8, 2025
in Saskatchewan
Reading Time: 1 min read
clocks

സാസ്‌കച്ചെവാൻ: കാനഡയിൽ വർഷത്തിൽ രണ്ടു തവണ ക്ലോക്കുകൾ മാറ്റുന്ന ഡേലൈറ്റ് സേവിംഗ്‌സ് ടൈം (DST) സമ്പ്രദായം നിർത്തലാക്കാൻ സമയമായോ? സാസ്‌കച്ചെവാൻ, യൂക്കോൺ എന്നീ പ്രദേശങ്ങൾ നിലവിൽ ഈ രീതി ഒഴിവാക്കിയിട്ടുണ്ട്. ഈ പാത പിന്തുടർന്ന് രാജ്യം മുഴുവൻ DST അവസാനിപ്പിക്കാനാണ് ലിബറൽ എം.പി. മേരി-ഫ്രാൻസ് ലാലോണ്ട് ഒരുങ്ങുന്നത്. ഒക്ടോബർ 2-ന് ഒട്ടാവയിൽ വെച്ച് ലാലോണ്ട് ഒരു പ്രൈവറ്റ് മെമ്പേഴ്‌സ് ബിൽ ഈ ആഴ്ച അവതരിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചു. ഈ ബിൽ വിജയിച്ചാൽ, രാജ്യത്തുടനീളം DST ഒഴിവാക്കുകയും വർഷം മുഴുവൻ നിലനിർത്താൻ കഴിയുന്ന ഒരു നിശ്ചിത സമയം ഔപചാരികമാക്കുന്നതിനായി പ്രവിശ്യാ, തദ്ദേശീയ പങ്കാളികളുമായി ഒരു ‘പാൻ-കനേഡിയൻ കോൺഫറൻസ്’ സംഘടിപ്പിക്കാൻ ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യും. “സമയം മാറ്റുന്നത് സംബന്ധിച്ച വിഷയം പരിഹരിക്കാൻ സമയമായി,ഈ രീതി കാരണം ക്ലോക്ക് മാറ്റുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ കാനഡയിലെ ജനങ്ങൾക്ക് ഉണ്ടാക്കുന്നുണ്ട്.” എന്ന് ലാലോണ്ട് അഭിപ്രായപ്പെട്ടു.

വർഷാവർഷം ക്ലോക്ക് മാറ്റുന്ന ഈ സമ്പ്രദായം രാജ്യത്തുനിന്ന് പൂർണമായി ഒഴിവാക്കാനാണ് ലാലോണ്ട് ഈ ശ്രമത്തിലൂടെ ലക്ഷ്യമിടുന്നത്. ഡേലൈറ്റ് സേവിംഗ്‌സ് ടൈം (DST) ആദ്യമായി കൊണ്ടുവന്നത് 1908-ൽ തണ്ടർ ബേ മുനിസിപ്പാലിറ്റിയാണ്. എങ്കിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉത്പാദനം കൂട്ടാൻ വേണ്ടിയുള്ള ഒരു യുദ്ധകാല നടപടിയായാണ് ഇത് കൂടുതൽ സ്ഥലങ്ങളിൽ നടപ്പിലാക്കിയത്. “117 വർഷത്തിലേറെയായി, ഞങ്ങൾ ഈ കീഴ് വഴക്കം പിന്തുടരുകയാണ്.ഇതൊരു അനാവശ്യമായ കാര്യമാണെന്നും, എന്തിനാണ് നമ്മൾ ഇത് തുടർന്നുപോരുന്നതെന്നും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്.” ലാലോണ്ട് പറയുന്നു. എന്നിരുന്നാലും, DST ഒഴിവാക്കുന്ന കാര്യത്തിൽ ഓരോ പ്രവിശ്യയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 1966-ൽ സാസ്‌കച്ചെവാനും 2020-ൽ യൂക്കോണും ഈ രീതി ഉപേക്ഷിച്ചുകൊണ്ട് മുന്നോട്ട് പോയിരുന്നു.

ADVERTISEMENT

സാസ്‌കച്ചെവാൻ 1966 മുതൽ സെൻട്രൽ സ്റ്റാൻഡേർഡ് ടൈം (CST) ആണ് പിന്തുടരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് പ്രവിശ്യകളിലെ കൂടുതൽ കനേഡിയൻ പൗരന്മാർ സാസ്‌കച്ചെവാന്റെ മാതൃക പിന്തുടരാൻ ആഗ്രഹിക്കുന്നതായി തോന്നുന്നു എന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. അതേസമയം, മറ്റ് ചില പ്രവിശ്യകൾ DST നിർത്തലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 2021-ൽ ആൽബർട്ടയിൽ നടന്ന ഹിതപരിശോധനയിൽ 50.2% പേർ DST ഒഴിവാക്കുന്നതിനെതിരെ വോട്ട് ചെയ്തു. 2020-ൽ ക്യുബെക്കും ന്യൂയോർക്കും DST ഉപേക്ഷിക്കുകയാണെങ്കിൽ തങ്ങളും അത് ചെയ്യുമെന്ന് ഒന്റാറിയോ നിയമം പാസാക്കിയിരുന്നു. അയൽ പ്രവിശ്യകളും ആദ്യം നീക്കം നടത്തട്ടെ എന്ന് തീരുമാനിച്ചതിനാൽ 2022-ൽ അറ്റ്ലാന്റിക് കാനഡയും DST ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി. വരാനിരിക്കുന്ന മാസങ്ങളിൽ ലാലോണ്ടിന്റെ ബിൽ കാനഡയുടെ DST സമ്പ്രദായത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

'Time to get rid of it, DST will only cause problems'; Liberal MP prepares to introduce new bill
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Environment Canada warns of heavy rain across parts of Saskatchewan
Saskatchewan

സസ്കാച്വാനിൽ കനത്ത മഴ: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

by Canada Varthakal
September 7, 2026
Saskatoon celebrates 5th Latin Summer Festival
Saskatchewan

അഞ്ചാമത് ലാറ്റിൻ സമ്മർ ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം

by Canada Varthakal
September 7, 2026
saskatchewan
Canada

SINP 2026 സസ്കാച്വാൻ പിഎൻപി: ഈ മേഖലകളിലെ ജീവനക്കാർക്ക് PR അവസരം; സെപ്റ്റംബറിൽ 550 ഒഴിവുകൾ

by Canada Varthakal
September 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.