ഒട്ടാവയിലെ ബാർഹാവനിൽ ഈ വർഷമാദ്യം നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്നാമത്തെ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ജനുവരി 10-നാണ് 58 വയസ്സുകാരനായ വിൽസൺ സബാറോസിനെ പോണ്ട്ഹോളോ വേയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്റ്റോൺബ്രിഡ്ജ് ഗോൾഫ് കോഴ്സിനടുത്തായിരുന്നു ഈ വീട്. ഈ വർഷം നഗരത്തിൽ നടന്ന ആദ്യ കൊലപാതകമാണിത്. ഒട്ടാവ സ്വദേശിയായ 20 വയസ്സുകാരൻ മൈക്കിൾ ജേണൽ പ്രെസ്റ്റിനെയാണ് ഇപ്പോൾ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഈ കേസിൽ നേരത്തെ 28 വയസ്സുകാരിയായ മിയ ടെജാഡയെയും 26 വയസ്സുകാരനായ ഒമർ അസദിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്കെതിരെയും ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർക്ക് ഒട്ടാവ പോലീസ് സർവീസ് ഹോമിസൈഡ് യൂണിറ്റുമായി 613-236-1222 ext. 5493 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ 1-800-222-8477 എന്ന ടോൾ ഫ്രീ നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ വിളിച്ചോ crimestoppers.ca എന്ന വെബ്സൈറ്റ് വഴിയോ നൽകാം.






