ദുബായ്: കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനെ തുടർന്ന് പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് യുഎഇ. മോഷണം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, തെരുവിലെ കുറ്റകൃത്യങ്ങൾ, അനധികൃത താമസം തുടങ്ങിയ നിരവധി കേസുകളിൽ പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് യുഎഇയുടെ ഈ കർശന നടപടി.
യുഎഇയുടെ ഈ തീരുമാനം പാകിസ്ഥാൻ പൗരന്മാർക്ക് വേണ്ടിയുള്ള എല്ലാ തരം വിസകളെയും ബാധിക്കും. ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, തൊഴിൽ പെർമിറ്റുകൾ എന്നിവ ഉൾപ്പെടെ പുതിയ അപേക്ഷകളൊന്നും ഇപ്പോൾ യുഎഇ സ്വീകരിക്കുന്നില്ല. എന്നാൽ നിലവിൽ യുഎഇയിൽ താമസിക്കുന്നവരുടെ വിസകൾ കാലാവധി തീരുന്നതുവരെ സാധുവായിരിക്കും. ഈ പുതിയ നിരോധനം പാകിസ്ഥാൻ പാസ്‌പോർട്ടിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ കൂടുതൽ മോശമാക്കും. ലോകത്തിലെ ഏറ്റവും മോശം പാസ്‌പോർട്ടുകളുടെ പട്ടികയിൽ പാകിസ്ഥാൻ തുടർച്ചയായി ഇപ്പോൾ നാലാം സ്ഥാനത്താണ്.
വിസിറ്റ് വിസയിൽ യുഎഇയിൽ എത്തി സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നിരവധി സംഘങ്ങളെക്കുറിച്ച് എമിറാത്തി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്തിടെ നടന്ന പല അറസ്റ്റുകളിലും പാകിസ്ഥാൻ പൗരന്മാർക്ക് പ്രധാന പങ്കുണ്ട്. ഈ വർഷം ആദ്യം ദുബായിലെ ഒരു ബേക്കറിയിൽ വെച്ച് ഒരു പാകിസ്ഥാൻ പൗരൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മെച്ചപ്പെട്ട തൊഴിലിനും സാമ്പത്തിക അവസരങ്ങൾക്കുമായി ഗൾഫ് രാജ്യങ്ങളിലേക്ക് പ്രതിവർഷം 8 ലക്ഷത്തിലധികം പാകിസ്ഥാനികളാണ് വിസയ്ക്ക് അപേക്ഷിക്കുന്നത്. പല പാകിസ്ഥാനികളും യൂറോപ്യൻ, പാശ്ചാത്യ രാജ്യങ്ങളിലേക്ക് കടന്നുപോകാൻ യുഎഇ പോലുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ ഒരു താവളമായി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇ വിസ നിർത്തലാക്കി കൊണ്ടുള്ള നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The way to the Gulf is closed! UAE's strict decision to ban visas for Pakistani citizens






