കൊച്ചി: സമൂഹമാധ്യമങ്ങളിൽ തൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി നടി അന്ന രാജൻ രംഗത്ത്. ഒരു പൊതുവേദിയിൽ പങ്കെടുത്തതിൻ്റെ വീഡിയോ എഡിറ്റ് ചെയ്ത്, ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിച്ചതിലാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്.
തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അന്ന രാജൻ്റെ ശക്തമായ പ്രതികരണം. “എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു,” എന്ന തലക്കെട്ടോടെയാണ് എഡിറ്റ് ചെയ്ത വീഡിയോയുടെ സ്ക്രീൻഷോട്ട് താരം പങ്കുവെച്ചത്. ഒപ്പം, വ്യാജ വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യതയെക്കുറിച്ചുള്ള തൻ്റെ വിഷമവും അന്ന തുറന്നുപറഞ്ഞു. “ഒറിജിനൽ വീഡിയോക്ക് പോലും ഇത്രയും വ്യൂസ് ഇല്ല, എന്നിട്ടും എന്തിനായിരിക്കും ഇങ്ങനെ ചെയ്യുന്നത്?” എന്നും താരം ചോദിച്ചു.
കൂടാതെ, ഇത്തരം വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും എല്ലാവരോടും അഭ്യർഥിക്കുന്നതായും അന്ന രാജൻ കുറിച്ചു. ഇതിനുപിന്നാലെ, ‘ഇതാണ് യഥാർത്ഥ ഞാൻ’ എന്ന് വ്യക്തമാക്കിക്കൊണ്ട് തൻ്റെ ഒറിജിനൽ റീൽ വീഡിയോയും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തിലൂടെയാണ് അന്ന രാജൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാവുന്നത്. ഈ കഥാപാത്രത്തിന്റെ പേരിലാണ് താരം ഇന്നും അറിയപ്പെടുന്നത്. സമീപകാലത്തായി താരങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളും എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും വ്യാപകമാവുന്ന സാഹചര്യത്തിൽ, അന്ന രാജൻ്റെ ഈ പ്രതികരണം സൈബർ ലോകത്തെ ഇത്തരം ദുഷ്പ്രവണതകൾക്കെതിരായ ശക്തമായ ശബ്ദമായി മാറുകയാണ്.
“The editing is terrible, even the original doesn’t have this many views!”: Actress Anna Rajan lashes out against the fake video campaign
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






