ചെന്നൈ : തമിഴ് സൂപ്പർതാരം സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലി കുറച്ചുദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരം തന്നെ ഔദ്യോഗികമായി രംഗത്തെത്തി. താൻ കക്ഷി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ പ്രവേശന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സൂര്യ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് ഇല്ലെങ്കിലും അഗരം ഫൗണ്ടേഷൻ വഴിയും അല്ലാതെയും നിലവിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും താരം ആരാധകരെ അറിയിച്ചു.
സൂര്യയുടെ ആരാധക സംഘടനയായ ‘അഖിലേന്ത്യ സൂര്യ തലൈമൈ നർപണി ഇയക്കത്തിന്റെ’ ജില്ലാ ഭാരവാഹികളുടെ ഔദ്യോഗിക ആലോചനാ യോഗത്തിൽ ഉയർന്ന ചില പരാമർശങ്ങളാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. “കാലവും ദൈവവും എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും സൂര്യ ഒരു ജനനായകനായി മാറുന്നത് തടയാൻ ഇനി ആർക്കും കഴിയില്ലെ”ന്നുമായിരുന്നു യോഗത്തിൽ ഒരു ജില്ലാ ഭാരവാഹി പ്രസംഗിച്ചത്. സാഹചര്യം അനുകൂലമാകുമ്പോൾ സൂര്യ രാഷ്ട്രീയത്തെ നയിക്കുമെന്ന ഈ പ്രസ്താവനയെ യോഗത്തിൽ പങ്കെടുത്ത മറ്റ് ഭാരവാഹികളും പിന്തുണച്ചിരുന്നു.
ഫാൻസ് അസോസിയേഷൻ യോഗത്തിന്റെ ദൃശ്യങ്ങളും വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പിന്നാലെ സൂര്യയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന തരത്തിൽ പ്രചാരണങ്ങൾ ശക്തമായി. ഇതോടെയാണ് ആരാധക കൂട്ടായ്മയുടെ പ്രസ്താവന സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കിയതും തൊട്ടുപിന്നാലെ സൂര്യ തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയതും. താരത്തിന്റെ ഈ നിർണായക പ്രഖ്യാപനം സജീവ രാഷ്ട്രീയ പ്രവേശനം ആഗ്രഹിച്ച ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.
Suriya’s crucial announcement after the fans association meeting; The actor will not enter politics
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





