കാനഡയിലെ ചില ഫുഡ് ബാങ്കുകൾ അവരുടെ സേവനങ്ങൾ കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മാത്രമായി പരിമിതപ്പെടുത്തുന്നു. ഇതിന്റെ ഫലമായി വിദേശ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥി സമൂഹം വലിയ പ്രതിസന്ധിയിൽ കുടുങ്ങുകയാണ്. താമസ, പഠന ഫീസ്, ട്യൂഷൻ, പാർട്ട്ടൈം ജോലി കിട്ടാനുള്ള പരിമിതികൾ തുടങ്ങിയ ഒട്ടേറെ മാനസിക-സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ ഇവർക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാണ്.
ഓരോ മാസവും ഫുഡ് ബാങ്കുകൾ 300 മുതൽ 400 കനേഡിയൻ ഡോളർ വരെ ലാഭിക്കാൻ വിദ്യാർത്ഥികളെ സഹായിച്ചിരുന്നു. ട്യൂഷൻ ഫീസ്, വാടക, മറ്റ് ചിലവുകൾ എന്നിവ താങ്ങാനാവാത്ത സാഹചര്യത്തിൽ ഇത് വലിയ സഹായമായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
പുതിയ നിയന്ത്രണങ്ങൾ രഹസ്യമായി നടപ്പിലാക്കിയത് വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി. വീസ ലഭിക്കാൻ സാമ്പത്തിക ഭദ്രത തെളിയിക്കണമെന്ന വാദം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു. കടം വാങ്ങിയാണ് പലരും പഠിക്കാൻ വരുന്നത്. എന്നാൽ, പലപ്പോഴും തൊഴിൽ ലഭിക്കാത്തതും, ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും വലിയ തിരിച്ചടിയാകുന്നു. തങ്ങൾ ഭിക്ഷ യാചിക്കുകയല്ല, അതിജീവിക്കാൻ ശ്രമിക്കുകയാണ് ടൊറന്‌റോയിലെ ഒരു വിദ്യാർത്ഥി പറയുന്നു.
കാനഡയിലെ ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചത് പെട്ടന്നുള്ള ഒരു മാറ്റമായിരുന്നില്ല. പാൻഡെമിക് ശേഷം പെട്രോൾ, ട്രാൻസ്പോർട്ട്, ഗ്യാസ്സ്, ആൻഡ് ലോജിസ്റ്റിക് ചെലവുകൾ വർദ്ധിച്ചതോടെ സാധാരണ ഭക്ഷണസാധനങ്ങളുടെ വില 10-20% വരെ ഉയർന്നിരുന്നു. ചില വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ ഭക്ഷണച്ചെലവിന്റെ 30–40% വരെ ഫുഡ് ബാങ്ക് വഴിയാണ് ലഭിച്ചിരുന്നത്. ഇത് അവരെ ഒരു പരിധി വരെ ജീവിതം തുടർന്നുപോകാൻ സഹായിച്ചിട്ടുണ്ട്.
സ്റുഡന്റ്സ് അസോസിയേഷനോ, കമ്യൂണിറ്റി നോട്ടീസ് വഴിയോ അറിയിക്കാതെയാണ് പല ഫുഡ് ബാങ്കുകളും പെട്ടെന്ന് തീരുമാനങ്ങൾ കൊണ്ടുരുന്നത്. ഇത് പലരും തിരിച്ചറിയുന്നത് പോലും സേവനം കിട്ടാതായപ്പോൾ മാത്രമാണ്. ഭക്ഷണം ഇത്രയും വിലകൂടിയതാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫുഡ് ബാങ്കുകൾ ചിലവ് ചുരുക്കാൻ സഹായിച്ചിരുന്നുവെന്നുമാണ് ചില വിദ്യാർത്ഥികൾ പറയുന്നത്.
പുതിയ നിയന്ത്രണങ്ങൾ രഹസ്യമായി നടപ്പിലാക്കിയത് വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി. വീസ ലഭിക്കാൻ സാമ്പത്തിക ഭദ്രത തെളിയിക്കണമെന്ന വാദം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു. കടം വാങ്ങിയാണ് പലരും പഠിക്കാൻ വരുന്നത്. എന്നാൽ, പലപ്പോഴും തൊഴിൽ ലഭിക്കാത്തതും, ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും വലിയ തിരിച്ചടിയാകുന്നു.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 24 മണിക്കൂർ പാർട്ട് ടൈം ജോലി ചെയ്യാൻ നിയമപരമായി അനുവാദമുണ്ട്. എന്നാൽ ആ ജോലികൾ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയിരിക്കുന്നുവെന്ന് പലരും പറയുന്നു. മുൻപ് വിദ്യാർത്ഥികൾ ജോലി ചെയ്തിരുന്ന റീട്ടെയിൽ സ്റ്റോറുകളും കഫേകളും ഇപ്പോൾ കുറഞ്ഞ ആളുകളെയാണ് നിയമിക്കുന്നത്.
രണ്ട് ഷിഫ്റ്റ് ജോലി ചെയ്യാൽ അടിസ്ഥാന ചിലവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു ഇപ്പോൾ ആ ജോലികളും കനേഡിയൻ പൗരന്മാർക്ക് ലഭിക്കുന്നതിനാൽ തങ്ങൾക്ക് ഭക്ഷണമോ ജോലിയോ ഇല്ല, സഹായവുമില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.






