Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്‌കാച്ചുവാനിൽ വെടിവെപ്പ്: കാറിന് തീയിട്ടു, യുവാവിന് പരിക്ക്, പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

Canada Varthakal by Canada Varthakal
June 13, 2026
in Saskatchewan
Reading Time: 1 min read
സസ്‌കാച്ചുവാനിൽ വെടിവെപ്പ്: കാറിന് തീയിട്ടു, യുവാവിന് പരിക്ക്, പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ഒട്ടാവ: സസ്‌കാച്ചുവാനിൽ ജനവാസ മേഖലയിലുണ്ടായ വെടിവെപ്പിൽ യുവാവിന് പരിക്ക്. യെല്ലോ ക്വിൽ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെടിവെപ്പിന് ശേഷം അക്രമി സംഭവസ്ഥലത്തുണ്ടായിരുന്ന കാറിന് തീയിട്ടതായും പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ യെല്ലോ ക്വിൽ ഫസ്റ്റ് നേഷൻ സ്വദേശിയായ കെയ്ൻ ചീച്ചൻ (26) എന്ന യുവാവിനായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) തെരച്ചിൽ ശക്തമാക്കി.

439556ad e31c 4efa 96c9 dd5b336775d8

ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 4:35 ഓടെയാണ് വെടിവെപ്പ് സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. സസ്‌കാറ്റൂണിൽ നിന്നും ഏകദേശം 300 കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന യെല്ലോ ക്വിൽ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിലെ ഒരു വീടിന് പുറത്താണ് പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. റോസ് വാലി ഡിറ്റാച്ച്‌മെന്റിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന വിവരം.

ADVERTISEMENT

അക്രമം നടന്ന വീടിന് സമീപത്തുനിന്നും തീപിടിച്ച് നശിച്ച നിലയിൽ ഒരു വാഹനവും പോലീസ് കണ്ടെടുത്തു. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് തന്നെ പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ കണ്ടെത്താനായി യോർക്ടൺ ആർസിഎംപി പോലീസ് ഡോഗ് സർവീസിന്റെ സഹായത്തോടെ പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പ്രതിക്കെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അക്രമം നടത്താനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

വധശ്രമം, മാരകായുധങ്ങൾ കൈവശം വെക്കൽ, അനുമതിയില്ലാതെ തോക്ക് ഉപയോഗിക്കൽ, വാഹനത്തിന് തീയിടൽ (ആർസൻ) ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് കെയ്ൻ ചീച്ചനെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചടി ഏഴിഞ്ച് ഉയരവും 176 പൗണ്ട് തൂക്കവുമുള്ള കെയ്ൻ ചീച്ചന് തവിട്ടുനിറമുള്ള കണ്ണുകളും കറുത്ത മുടിയുമാണുള്ളത്. പ്രതി സായുധനാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഇയാളുടെ അരികിലേക്ക് പോകരുതെന്നും, എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും ആർസിഎംപി മുന്നറിയിപ്പ് നൽകി.

Shooting in Saskatchewan: Car set on fire, young man injured

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Shooting in Saskatchewan: Car set on fire
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Saskatoon can expect to see more mosquitoes this spring, entomologist says
Saskatchewan

സസ്‌കറ്റൂണിൽ കൊതുകുകളുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനവ്; ആശങ്കയോടെ പൊതുജനങ്ങൾ; മുന്നറിയിപ്പുമായി നഗരസഭ

by Canada Varthakal
June 9, 2026
Multiple roads were flooded in the Town of Kipling
Saskatchewan

പലയിടത്തും ചുഴലിക്കാറ്റ് ഭീതി, ജാ​ഗ്രത നിർദേശം; സസ്കാച്ചവാനിൽ കനത്ത നാശനഷ്ടം

by Canada Varthakal
June 8, 2026
ബിരുദദാന ചടങ്ങിനിടെ ഒളിഞ്ഞുനോട്ടവും ദൃശ്യങ്ങൾ പകർത്തലും; സസ്‌കാച്ചെവൻ സർവകലാശാലയിൽ 45കാരൻ പിടിയിൽ
Saskatchewan

ബിരുദദാന ചടങ്ങിനിടെ ഒളിഞ്ഞുനോട്ടവും ദൃശ്യങ്ങൾ പകർത്തലും; സസ്‌കാച്ചെവൻ സർവകലാശാലയിൽ 45കാരൻ പിടിയിൽ

by Canada Varthakal
June 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.