റെജൈന: സാസ്കറ്റൂണിൽ ഇൻഷുറൻസ് സേവനങ്ങൾ മുടങ്ങിയേക്കുമെന്ന് ആശങ്ക. പ്രവിശ്യയിലെ ഗവൺമെന്റ് ഇൻഷുറൻസ് ആസ്ഥാനം വെള്ളിയാഴ്ച അടച്ചതിനെ തുടർന്നാണ് ആശങ്കയേറുന്നത്. കെട്ടിടത്തിൻ്റെ 11-ാം നിലയിലെ അഗ്നിരക്ഷാ പൈപ്പ് പൊട്ടി ഷാഫ്റ്റ് വഴി കെട്ടിടത്തിൻ്റെ താഴത്തെ നിലകളിലേക്ക് ശക്തിയിൽ വെള്ളം ഒഴുകി ഇറങ്ങുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ലിഫ്റ്റുകൾ ഓഫ് ചെയ്യുകയും ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു.

കെട്ടിടം താൽക്കാലികമായി അടച്ചതിനാൽ നേരിട്ടുള്ള കൗണ്ടർ സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചു. അപകട സമയത്ത് തീപിടിത്തമൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ ഫോൺ കോൾ ലൈനുകളിൽ കാലതാമസമോ സർവീസ് തടസ്സങ്ങളോ നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കമ്പനി വിലയിരുത്തി വരികയാണ്.
പൂർണ്ണമായി ബാധിക്കില്ല
സ്ഥാപനം പ്രവർത്തിക്കുന്നില്ലെങ്കിലും ഇത് ഇൻഷുറൻസ് ഉപഭോക്താക്കളെയും ലൈസൻസ് ഉടമകളെയും പൂർണ്ണമായി ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തുന്നത്. ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഓൺലൈൻ പോർട്ടലായ MySGI അല്ലെങ്കിൽ സമീപത്തുള്ള മറ്റ് ഇൻഷുറൻസ് ബ്രോക്കർ ഏജൻസികളെ നേരിട്ട് സമീപിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
READ ALSO; നാടുകടത്തലിന്റെ വക്കിലും കാനഡയോട് നന്ദി!; റോമാന്റെ 29 വർഷത്തെ ജീവിതം നിയമക്കുരുക്കിൽ
സാസ്കറ്റൂണിലെ റെജൈന നഗരത്തിൻ്റെ നടുക്കാണ് എസ്ജിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. 13 സാസ്കറ്റൂൺ കമ്മ്യൂണിറ്റികളിലായി 20 ക്ലെയിം സെൻ്ററുളും ഇതിലുണ്ട്, വിന്നിപെഗ് , എഡ്മണ്ടൺ, ടൊറന്റോ എന്നിവിടങ്ങളിൽ ബ്രാഞ്ച് ഓഫീസുകളും അഞ്ച് സാൽവേജ് ലൊക്കേഷനുകളും എസ്ജിഐക്കുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








