വിൻസർ-എസ്സെക്സ്സ്, ചതം-കെന്റ്, സാർണിയ-ലാംബ്ടൺ മേഖലകളിൽ 80 km/h വരെ വേഗത്തിൽ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കുമുള്ള പ്രത്യേക മുന്നറിയിപ്പ് ആണ് എൻവയോൺമെന്റ് കാനഡ നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശിയാൽ മരക്കൊമ്പുകൾ ഒടിയുകയോ വലിയ വാഹനങ്ങൾ മറിയുകയോ ചെയ്യാം, കൂടാതെ വൈദ്യുതി തടസ്സം സംഭവിക്കാനും സാധ്യതയുണ്ട്.
ഇവിടെ നിന്നും തണുപ്കൂടിയ കാലാവസ്ഥയിലേക്ക് മാറുകയും ബുധനാഴ്ച അർധരാത്രിയോടെ താപനില പെട്ടെന്ന് താഴുകയും ചെയ്യും. ശക്തമായ കാറ്റിനൊപ്പം 2-4 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം. പാതകളും വഴികളും നിരന്തരം തണുപ്പു കൂടുകയും അപകടകരമായ വഴികൾ രൂപപ്പെടുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.






