ലിബറൽ ഗവൺമെന്റിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തരവ്യാപാരവും സംബന്ധിച്ച ബിൽ സി 5 സെനറ്റ് പാസാക്കി. അതേസമയം, വിവാദ ബിൽ പാസാക്കിയതോടെ തങ്ങളുടെ അവകാശങ്ങളെയും പദവികളെയും മാനിച്ചില്ലെങ്കിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കും നിയമപരമായ വെല്ലുവിളികൾക്കും കാരണമാകുമെന്ന് തദ്ദേശീയ നേതാക്കൾ കാർണി സർക്കാരിന് മുന്നറിയിപ്പ് നൽകി.പരിസ്ഥിതി സംരക്ഷണവും മറ്റ് നിയമനിർമ്മാണങ്ങളും ഒഴിവാക്കി ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള പദ്ധതികൾ വേഗത്തിലാക്കാനുള്ള അധികാരം ബിൽ സി-5 സർക്കാരിന് നൽകും.
വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് വേഗത്തിൽ അംഗീകാരം നൽകാൻ മന്ത്രിസഭയെ സഹായിക്കുന്നതാണ് ഈ ബില്ല്. അന്തർ പ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ തടസ്സങ്ങളില്ലാതെ നടപ്പാക്കുക എന്നിവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് സുപ്രധാന സുപ്രധാന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
Free Trade and Labour Mobility in Canada Act ആണ് ആദ്യത്തേത്. പ്രവിശ്യകൾക്കിടയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും തൊഴിലാളികളും സ്വതന്ത്രമായി ചലിക്കാൻ അനുവദിക്കുന്നതിന് ഫെഡറൽ തലത്തിൽ തടസ്സങ്ങൾ നീക്കം ചെയ്യുന്നതാണ് ഈ വ്യവസഥ. Building Canada Act ആണ് രണ്ടാമത്തേത്. ദേശീയ താത്പര്യമുള്ള വലിയ പദ്ധതികളെ വേഗത്തിൽ അംഗീകരിക്കാൻ കാനഡയിലെ കാബിനറ്റ് തലത്തിൽ അധികാരങ്ങൾ നൽകുന്നതാണ് ഈ നിയമം.
ബില്ലിനെ എതിർത്തും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്. വൻതോതിലുള്ള വികസന പദ്ധതി ഫാസ്റ്റ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ബില്ലാണിതെന്നാണ് പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. Indigenous കൂട്ടായ്മകളെ ഉൾപ്പെടുത്തുന്ന തരത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോയാൽ വൻ വിജയമാകുമെന്നും ഇത്തരക്കാർ അഭിപ്രായപ്പെടുന്നു. അതേസമയം. പാരിസ്ഥിതിക പ്രശ്നങ്ങൾ, Indigenous അവകാശങ്ങൾ എന്നിവ അവഗണിക്കപ്പെടുമെന്ന ആശങ്ക ഒരുവശത്തുണ്ട്.



