ഹാലിഫാക്സ്: ഇത്തവണത്തെ ക്രിസ്മസിന് അൽപം തനതായ സ്വഭാവമുള്ള, ഒരൊറ്റയെണ്ണം മാത്രമുള്ള സമ്മാനമാണ് നിങ്ങൾ തേടുന്നതെങ്കിൽ, കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ഹാലിഫാക്സ് വിന്റേജ് ക്രിസ്മസ് മാർക്കറ്റ് തന്നെയാണ് അതിനുള്ള ഏറ്റവും മികച്ച വേദി. ശ്രദ്ധയോടെ തിരഞ്ഞെടുത്തതും രണ്ടാമത് ഉപയോഗിക്കുന്നതുമായ വസ്തുക്കൾ ക്രിസ്മസ് കാലത്ത് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി ഒട്ടേറെപ്പേരാണ് ഈ വിപണിയിലേക്ക് ഒഴുകിയെത്തുന്നത്.
വിന്റേജ് സമ്മാനങ്ങൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമുള്ള അവരുടെ ഇഷ്ട്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുന്നുവെന്നാണ് മിക്ക ആളുകളും സാക്ഷ്യപ്പെടുത്തുന്നത്. സെക്കൻഡ്-ഹാൻഡ് വസ്തുക്കൾ സമ്മാനമായി നൽകുന്നതിനെക്കുറിച്ചുള്ള പൊതുമനോഭാവം മാറിക്കൊണ്ടിരിക്കുകയാണെന്ന് മാർക്കറ്റിലെ വിൽപ്പനക്കാരും സംഘാടകരും അഭിപ്രായപ്പെടുന്നു.
ക്യൂരിയോ കളക്ടീവിൻ്റെ സ്ഥാപകയും വിന്റേജ് ക്രിസ്മസ് മാർക്കറ്റിൻ്റെ സംഘാടകയുമായ ബ്രിജിഡ് മിൽവേ ഒരു പഠനത്തെക്കുറിച്ചുള്ള പുതിയ വിവരം പങ്കുവെച്ചു. “ഈ വർഷം ക്രിസ്മസിന് 44 ശതമാനം ആളുകളും സെക്കൻഡ്-ഹാൻഡ് സമ്മാനങ്ങൾ നൽകുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് താൻ ഈ ആഴ്ച ഒരു റിപ്പോർട്ടിൽ വായിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. ഇത് വിന്റേജ് ഉൽപ്പന്നങ്ങളോടുള്ള വർദ്ധിച്ചുവരുന്ന താല്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.
സമ്മാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനും ആവശ്യക്കാർ പ്രാധാന്യം നൽകുന്നുണ്ട്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഷോപ്പിംഗ് നടത്താനെത്തിയ ഡാനിയേൽ എഡ്വേർഡ്സ് പറയുന്നത്: “രണ്ടാമത് ഉപയോഗിക്കുന്ന നല്ല സാധനങ്ങൾ കണ്ടെത്താനും ഒപ്പം പ്രാദേശിക കച്ചവടക്കാരെ പിന്തുണയ്ക്കാനും കഴിഞ്ഞാൽ അത് ഇരട്ടി നേട്ടമാണെന്നാണ്. റെട്രോ ശൈലിയിലുള്ളതും തനതായതുമായ വസ്തുക്കൾക്ക് നിലവിൽ വിപണിയിൽ വലിയ ഡിമാൻഡാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
2019-ൽ ആരംഭിച്ച ഹാലിഫാക്സ് വിന്റേജ് ക്രിസ്മസ് മാർക്കറ്റിൽ ഈ വർഷം 40-ൽ അധികം വിൽപ്പനക്കാർ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദപരമായ സമീപനവും, തദ്ദേശീയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ആഗ്രഹവും വിന്റേജ് സമ്മാനങ്ങൾ ജനപ്രിയമാകുന്നതിൻ്റെ പ്രധാന കാരണങ്ങളാണ്.
ഈ വിന്റേജ് മാർക്കറ്റിൽ പങ്കെടുക്കാൻ സാധിക്കാത്തവർ നിരാശപ്പെടേണ്ടതില്ല. ക്യൂരിയോ കളക്ടീവ് (The Curio Collective) മറ്റൊരു ക്രിസ്മസ് വിന്റേജ് മാർക്കറ്റ് കൂടി ഒരുക്കുന്നുണ്ട്. ഡാർട്ട്‌മൗത്തിലെ ഐ.കെ.ഇ.എ.യിൽ വെച്ച് ഡിസംബർ 13-നും 14-നുമാണ് അടുത്ത വിപണി നടക്കുക. ഈ രണ്ടു ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ വിന്റേജ് ഷോപ്പിംഗ് നടത്താനുള്ള അവസരം ലഭിക്കുന്നതാണ്.
second-hand-cheer-vintage-gifts-for-christmas-catching-on-in-halifax
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






