Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

മഞ്ഞിൽ പൂണ്ട് സാസ്‌കച്ചെവൻ; കനത്ത കൊടുങ്കാറ്റിൽ കിഴക്കൻ മേഖലയിൽ വൈദ്യുതി നിലച്ചു

Canada Varthakal by Canada Varthakal
October 13, 2025
in Saskatchewan
Reading Time: 1 min read
മഞ്ഞിൽ പൂണ്ട് സാസ്‌കച്ചെവൻ; കനത്ത കൊടുങ്കാറ്റിൽ കിഴക്കൻ മേഖലയിൽ വൈദ്യുതി നിലച്ചു

സാസ്‌കച്ചെവൻ: സാസ്‌കച്ചെവാനിൽ താങ്ക്‌സ്‌ഗിവിംഗ് വാരാന്ത്യത്തിൽ ആഞ്ഞടിച്ച കനത്ത ശീതക്കൊടുങ്കാറ്റിൽ പ്രവിശ്യയുടെ മധ്യ-തെക്കൻ മേഖലകളിൽ വ്യാപക നാശനഷ്ടം. മഴയും മഞ്ഞുവീഴ്ചയും മൂലം നിരവധി കമ്മ്യൂണിറ്റികളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മെൽഫോർട്ടിന് കിഴക്ക് മുതൽ മാനിറ്റോബ അതിർത്തി വരെ നീളുന്ന വലിയൊരു ഭാഗത്ത് വൈദ്യുതി ഇല്ലെന്ന് സാസ്‌ക്പവർ അധികൃതർ തിങ്കളാഴ്ച അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ (Environment Canada) കാലാവസ്ഥാ വിദഗ്ദ്ധനായ ഡാൻ ഫുൾട്ടൺ പറയുന്നതനുസരിച്ച്, തെക്കൻ, മധ്യ സസ്‌കച്ചെവാനിൽ ഞായറാഴ്ചയുണ്ടായ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണം കൂട്ടിയിടിച്ച രണ്ട് കൊടുങ്കാറ്റുകളാണ്.

ADVERTISEMENT

മൊണ്ടാനയിൽ നിന്ന് വന്ന ശക്തമായ ന്യൂനമർദ്ദമാണ് ആദ്യം മഴയ്ക്ക് കാരണമായത്. അതേസമയം, ആൽബെർട്ടയിൽ നിന്ന് ശീതീകരിച്ച കാറ്റുമായി ഒരു കോൾഡ് ഫ്രന്റ് ഒരേസമയം നീങ്ങിയെത്തി. ഈ രണ്ട് കാലാവസ്ഥാ സംവിധാനങ്ങൾ കൂടിച്ചേർന്നതോടെ പ്രവിശ്യയുടെ പല ഭാഗങ്ങളിലും നേരത്തേ ലഭിച്ച മഴ പിന്നീട് മഞ്ഞായി രൂപാന്തരപ്പെട്ടു. മഴയും മഞ്ഞുവീഴ്ചയും ഏറ്റവും കൂടുതലായി ലഭിച്ചത് സസ്‌കച്ചെവാന്റെ കിഴക്കൻ-മധ്യ മേഖലയിലാണ്. ഹഡ്‌സൺ ബേ, വിൻയാർഡ് തുടങ്ങിയ കമ്മ്യൂണിറ്റികളിൽ ഏകദേശം 45 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. എന്നാൽ, സസ്‌കറ്റൂൺ, റെജീന തുടങ്ങിയ വലിയ നഗരങ്ങളിൽ 20 മില്ലിമീറ്ററിൽ താഴെ മാത്രമാണ് മഴ രേഖപ്പെടുത്തിയത്.

മഴ മഞ്ഞുവീഴ്ചയായി മാറിയപ്പോൾ, കിഴക്കൻ-മധ്യ സാസ്‌കച്ചെവാൻ മേഖലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ മഞ്ഞ് പെയ്തത്. നിപാവിൻ, കാംസാക്ക് എന്നിവിടങ്ങളിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞ് മൂടി. പ്രിൻസ് ആൽബെർട്ടിന് 440 കിലോമീറ്റർ വടക്കുകിഴക്കുള്ള സാൻഡി ബേ പോലുള്ള വടക്കൻ പ്രദേശങ്ങളിൽ പോലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച പൊതുജനാരോഗ്യ സേവനങ്ങളെയും ബാധിച്ചു. കെൽവിങ്ടൺ മൊബൈൽ ഹെൽത്ത് സർവീസസിന്റെ ഒരു ആംബുലൻസ് ഞായറാഴ്ച മഞ്ഞിൽ പൂണ്ടുപോയിരുന്നു. എങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, രോഗികളെ മറ്റൊരു ആംബുലൻസ് എത്തിച്ച് സുരക്ഷിതമായി മാറ്റി എന്നും അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 8:00 മുതൽ തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ സാസ്‌ക്പവർ ആരംഭിച്ചെങ്കിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഞ്ഞും കാറ്റുമാണ് വൈദ്യുതി ലൈനുകൾ തകരാറിലാകാൻ പ്രധാന കാരണമെന്ന് ഡാൻ ഫുൾട്ടൺ അഭിപ്രായപ്പെട്ടു. “നനഞ്ഞ മഞ്ഞും കാറ്റും” വൈദ്യുതി ലൈനുകൾക്ക് ഏറ്റവും മോശമായ സാഹചര്യമാണ് സൃഷ്ടിക്കുക. ഈ പ്രതികൂല ഘടകങ്ങൾ തന്നെയാണ് നിലവിലെ വ്യാപകമായ വൈദ്യുതി മുടക്കത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശൈത്യകാലം തുടങ്ങുന്നതിന് മുന്നോടിയായി പ്രവിശ്യയിൽ ഉണ്ടായ ഈ അപ്രതീക്ഷിത കൊടുങ്കാറ്റ്, സാസ്‌കച്ചെവാന്റെ ചരിത്രത്തിലെ കനത്ത മഞ്ഞുവീഴ്ചാ അനുഭവങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണ്. തണുത്തുറഞ്ഞ kകാലാവസ്ഥയിൽ, മുൻകരുതലുകൾ എടുത്ത് സുരക്ഷിതമായിരിക്കാൻ അധികൃതർ പൊതുജനങ്ങൾക്ക് ശക്തമായ നിർദ്ദേശം നൽകുന്നു.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.