Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വന്ധ്യതാ ചികിത്സാ നികുതിയിളവിൽ ‘ബീജം’ ഇല്ല; വിവേചനമെന്ന് ക്വീർ ദമ്പതികൾ, സാസ്കാച്ചെവാൻ വന്ധ്യതാ ചികിത്സാ നിയമം വിവേചനമെന്ന് ആക്ഷേപം

Canada Varthakal by Canada Varthakal
May 31, 2026
in Saskatchewan
Reading Time: 1 min read
വന്ധ്യതാ ചികിത്സാ നികുതിയിളവിൽ ‘ബീജം’ ഇല്ല; വിവേചനമെന്ന് ക്വീർ ദമ്പതികൾ, സാസ്കാച്ചെവാൻ വന്ധ്യതാ ചികിത്സാ നിയമം വിവേചനമെന്ന് ആക്ഷേപം

ഒട്ടാവ: കുഞ്ഞുങ്ങളെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്ന ദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകാനായി സാസ്കാച്ചെവാൻ പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ച ‘ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റ് ടാക്സ് ക്രെഡിറ്റ്’ പദ്ധതി വിവാദത്തിലേക്ക്. വന്ധ്യതാ ചികിത്സകൾക്കും മരുന്നുകൾക്കുമായി ആകുന്ന ചെലവിന്റെ 50 ശതമാനം വരെ നികുതിയിളവ് നൽകുന്നതാണ് പദ്ധതി. എന്നാൽ, ചികിത്സയ്ക്ക് ഏറ്റവും ആവശ്യമായ ബീജം (Sperm) പുറത്തുനിന്ന് വാങ്ങുന്നതിനുള്ള ഭാരിച്ച ചെലവുകൾ ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരില്ലെന്ന നിബന്ധനയാണ് ഇപ്പോൾ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

WhatsApp Image 2026 05 19 at 9.19.36 AM 2

നിലവിൽ ഈ പ്രവിശ്യയിൽ ബീജ ബാങ്കുകൾ ഇല്ലെന്നിരിക്കെ, സർക്കാരിന്റെ ഈ തീരുമാനം സാധാരണക്കാരായ ദമ്പതികളെയും പ്രത്യേകിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളായ ക്വീർ (2SLGBTQIA+) സമൂഹത്തെയും വലിയ പ്രതിസന്ധിയിലാക്കുന്നു. തങ്ങളുടെ വിവാഹശേഷം ഗർഭധാരണത്തിനായി ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ (IUI) ചികിത്സയ്ക്ക് തയ്യാറെടുക്കുന്ന ബ്രിട്ട സിപ്പോള, മാർഷെ കോട്ടിലക് എന്നീ സ്വവർഗ ദമ്പതികളുടെ പ്രതികരണത്തോടെയാണ് ഈ നിയമത്തിലെ പോരായ്മ പുറംലോകം ചർച്ച ചെയ്യാൻ തുടങ്ങിയത്. കാനഡയിലെ കർശനമായ നിയമപ്രകാരം ദാതാക്കൾക്ക് പണം നൽകി ബീജം വാങ്ങുന്നത് കുറ്റകരമായതിനാൽ ഭൂരിഭാഗം പേരും അമേരിക്കയിലെ ബീജ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.

ADVERTISEMENT

ഇത്തരത്തിൽ രണ്ട് കുട്ടികൾക്കായി ഏകദേശം എട്ട് തവണ ഐ.യു.ഐ ചികിത്സ നടത്താൻ ബീജം വാങ്ങുന്നതിന് മാത്രം 16,000 കനേഡിയൻ ഡോളർ (ഏകദേശം 10 ലക്ഷത്തോളം രൂപ) മുൻകൂറായി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ ദമ്പതികൾ. കുഞ്ഞുങ്ങൾക്കായുള്ള ചികിത്സാച്ചെലവ് കണ്ടെത്താൻ തങ്ങളുടെ ഹണിമൂൺ യാത്രയും വീടുപണികളും ഉൾപ്പെടെയുള്ള മറ്റ് അത്യാവശ്യ കാര്യങ്ങളെല്ലാം മാറ്റിവെച്ചിരിക്കുകയാണ് ഇവർ. പ്രവിശ്യയ്ക്കുള്ളിലെ ബിസിനസുകളെയും ആരോഗ്യ വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അവിടെയുള്ള സേവനങ്ങൾക്ക് മാത്രം നികുതിയിളവ് പരിമിതപ്പെടുത്തിയതെന്നാണ് സാസ്കാച്ചെവാൻ ധനകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ലിംഗഭേദമോ വൈവാഹിക പദവിയോ നോക്കാതെ എല്ലാ നികുതിദായകർക്കും ഒരേപോലെയാണ് നിയമം നടപ്പാക്കുന്നതെന്നും മന്ത്രാലയം പ്രസ്താവിച്ചു. എന്നാൽ, എല്ലാവർക്കും ഒരേ നിയമം ബാധകമാക്കുന്നു എന്ന് പറയുന്നതിൽ പ്രായോഗികമായി തുല്യതയില്ലെന്ന് വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന ‘ഫെർട്ടിലിറ്റി മാറ്റേഴ്സ് കാനഡ’യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കരോലിൻ ഡ്യൂബെ ചൂണ്ടിക്കാണിക്കുന്നു. കൂടുതലായി ദാതാക്കളുടെ ബീജത്തെയോ അണ്ഡത്തെയോ ആശ്രയിക്കേണ്ടി വരുന്നത് ക്വീർ സമൂഹത്തിൽപ്പെട്ടവരായതിനാൽ ഈ നിബന്ധന അവരോടുള്ള വിവേചനമാണെന്ന് അവർ വ്യക്തമാക്കുന്നു.

സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ ഭൂമിശാസ്ത്രപരമായ ദൂരവും ഇവിടുത്തെ രോഗികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സാസ്കാച്ചെവാൻ പ്രവിശ്യയിലാകെ ഒരൊറ്റ വന്ധ്യതാ ചികിത്സാ ക്ലിനിക്ക് മാത്രമാണുള്ളത്. പലർക്കും മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കായി മണിക്കൂറുകളോളം യാത്ര ചെയ്ത് വേണം ഇവിടെയെത്താൻ. ഐ.യു.ഐ ചികിത്സാച്ചെലവുകൾ പ്രവിശ്യാ നികുതിയിളവിന്റെ പരിധിയിൽ വരുമെങ്കിലും, അതിന് ആവശ്യമായ ബീജം വാങ്ങാനുള്ള തുക മുഴുവൻ സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ മുൻകൂറായി നൽകേണ്ടി വരും. വന്ധ്യതാ ചികിത്സകൾ പൂർണ്ണമായി മുൻകൂറായി നൽകേണ്ടി വരുന്നത് സാധാരണക്കാരുടെ മാതാപിതാക്കളാകാനുള്ള സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നു എന്ന ചർച്ച കാനഡയിൽ ഇപ്പോൾ ശക്തമാവുകയാണ്.

Saskatchewan infertility treatment law criticized for discrimination

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.