Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

അമേരിക്കയിൽ സാൽമൊണെല്ല ബാധ പടരുന്നു: 345 പേർക്ക് രോഗബാധ, പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്

Canada Varthakal by Canada Varthakal
August 8, 2026
in World
Reading Time: 1 min read
അമേരിക്കയിൽ സാൽമൊണെല്ല ബാധ പടരുന്നു: 345 പേർക്ക് രോഗബാധ, പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്

വാഷിംഗ്‌ടൺ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സാൽമൊണെല്ല (Salmonella) ബാക്ടീരിയ ബാധ പടരുന്നതായി റിപ്പോർട്ട്. മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്ത ജലപീനോ (Jalapeño) മുളകുകളാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് അമേരിക്കൻ ആരോഗ്യ അധികൃതരുടെ പ്രാഥമിക നിഗമനം. ജൂൺ 19 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിലാണ് പുതിയ രോഗബാധകൾ പ്രധാനമായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 27 സംസ്ഥാനങ്ങളിലായി 345 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) എന്നിവ പ്രദേശിക ആരോഗ്യ വകുപ്പുകളുമായി ചേർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മെക്സിക്കോയിലെ സിനലോവയിൽ നിന്ന് ഇറക്കുമതി ചെയ്ത മുളകുകളാണ് വിപണിയിലെത്തിയത്. രോഗബാധിതരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങൾ കാണുന്നതിന് മുൻപ് മെക്സിക്കൻ ശൈലിയിലുള്ള റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ്. ഇതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകൾ ഈ മുളകുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചു. വിതരണം ചെയ്ത കമ്പനി മുളകുകൾ തിരിച്ചുവിളിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

ഭക്ഷണത്തിലൂടെ പകരുന്ന സാൽമൊണെല്ല ബാക്ടീരിയ ബാധിച്ചാൽ വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി മലിനമായ ഭക്ഷണം കഴിച്ച് 12 മുതൽ 72 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. സംശയസ്പദമായ രീതിയിൽ വാങ്ങിയ ജലപീനോ മുളകുകൾ ഉപയോഗിക്കരുതെന്നും, ഇവ വച്ച പാത്രങ്ങളും ഉപരിതലങ്ങളും കൃത്യമായി കഴുകി അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണവും സാമ്പിൾ പരിശോധനകളും തുടരുകയാണ്.

Salmonella outbreak spreads in the US: 345 people infected, health department takes preventive measures

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.