ബെംഗളൂരു: റോഡിന്റെ ഇരുവശങ്ങളിലായി ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണത്തിൻ്റെ പര്യായമായി മാറിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ ജേതാവുമായിരുന്ന സാലുമരദ തിമ്മക്ക (Salumarada Thimmakka) അന്തരിച്ചു. 114 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
മരങ്ങൾ മക്കളായ ജീവിതം:
മക്കളില്ലാത്തതിൻ്റെ ദുഃഖം മാറ്റാൻ തിമ്മക്കയും ഭർത്താവ് ചിക്കയ്യയും കണ്ടെത്തിയ വഴിയായിരുന്നു മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നത്. അവർ മക്കളെപ്പോലെ ലാളിച്ചു വളർത്തിയ ആൽമരങ്ങൾ കാരണമാണ് ‘മരങ്ങളുടെ നിര’ എന്ന അർത്ഥം വരുന്ന ‘സാലുമരദ’ എന്ന വിളിപ്പേര് അവർക്ക് ലഭിച്ചത്.
കർണാടകയുടെ തലസ്ഥാനമായ കുടൂർ നാഷണൽ ഹൈവേയുടെ ഇരുവശങ്ങളിലുമായി നാല് കിലോമീറ്ററോളം ദൂരത്തിൽ മുന്നൂറോളം ആൽമരങ്ങളാണ് തിമ്മക്ക 50 വർഷത്തെ നിതാന്ത പരിശ്രമത്തിലൂടെ നട്ടുവളർത്തിയത്. 1911 ജൂൺ 30-ന് കർണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബിയിൽ ജനിച്ച തിമ്മക്ക, തൻ്റെ ജീവിതത്തിലെ ശൂന്യത അകറ്റാനായി തുടങ്ങിയ ഈ ദൗത്യത്തിലൂടെ ക്രമേണ ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണത്തിൻ്റെ മുഖമായി മാറുകയായിരുന്നു.
പരിസ്ഥിതിക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് അവർക്ക് ദേശീയ അന്തർദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.പത്മശ്രീ (2019), ഹംപി സർവകലാശാലയുടെ നാടോജ പുരസ്‌കാരം (2010), ദേശീയ പൗരത്വ പുരസ്‌കാരം (1995), ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്‌കാരം (1997) എന്നിവ ഉൾപ്പെടെ 12 പ്രധാന ബഹുമതികൾ അവർക്ക് ലഭിച്ചു.
സാലുമരദ തിമ്മക്കയുടെ വിയോഗത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പരിസ്ഥിതിയോടുള്ള അവരുടെ സ്നേഹം അവരെ ‘അമരയാക്കി’ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആയിരക്കണക്കിന് മരങ്ങൾ നട്ടുപരിപാലിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഈ മാതൃകാവ്യക്തിത്വം പരിസ്ഥിതി ലോകത്തിന് തീരാനഷ്ടമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Mother of Trees’ Saalumarada Thimmakka Passes Away at 114






