മദെയ്റ: ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹമാണെന്ന് തെറ്റിദ്ധരിച്ച് മദെയ്റയിലെ ഫഞ്ചാൽ കത്തീഡ്രൽ പള്ളിയിലേക്ക് ഇരച്ചുകയറി ആയിരക്കണക്കിന് ആരാധകർ. റൊണാൾഡോയുടെ ജന്മനാടായ മദെയ്റയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. റൊണാൾഡോയുടെയും പങ്കാളി ജോർജീന റോഡ്രിഗസിന്റെയും വിവാഹം അന്നേദിവസം അവിടെ നടക്കുമെന്ന തരത്തിൽ പ്രചരിച്ച വ്യാജ റിപ്പോർട്ടുകളാണ് ആരാധകരെ പള്ളിയിലേക്ക് എത്തിച്ചത്.
റൊണാൾഡോയുടെ പേരും ഏഴാം നമ്പർ ജേഴ്സിയും ധരിച്ചെത്തിയ രണ്ടായിരത്തോളം ആരാധകരാണ് പള്ളി അങ്കണത്തിൽ തടിച്ചുകൂടിയത്. ഇതിനിടയിൽ ഒരു ആഡംബര കാറിൽ വധു എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. എന്നാൽ കാറിൽ നിന്ന് പുറത്തിറങ്ങിയത് മദെയ്റ സ്വദേശിയായ ഫാത്തിമ നിക്കോൾ കുഞ്ഞ എന്ന യുവതിയാണെന്ന് കണ്ടതോടെയാണ് റൊണാൾഡോയുടെ വിവാഹമല്ലെന്ന് ആളുകൾക്ക് മനസ്സിലായത്.
2016 മുതൽ പ്രണയത്തിലായ ക്രിസ്റ്റ്യാനോയും ജോർജീനയും കഴിഞ്ഞ വർഷമാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പിന് ശേഷം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ചടങ്ങുകൾ പിന്നീട് നീളുകയായിരുന്നു. അതേസമയം, ആരാധകരുടെ ഈ അബദ്ധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തമാശരൂപേണയുള്ള പ്രതികരണവുമായി റൊണാൾഡോയും രംഗത്തെത്തിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Rushed to the church upon hearing it was Ronaldo's wedding; fans were stunned when they saw the bride step out of the car.





