കാനഡ അടുത്തിടെ പ്രഖ്യാപിച്ച റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ് (RCIP) പ്രോഗ്രാമിന് വൻ സ്വീകാര്യത. പങ്കെടുക്കുന്ന പ്രദേശങ്ങളിലെ തൊഴിലുടമകളിൽ നിന്നും വിദേശ പൗരന്മാരിൽ നിന്നും വലിയ തോതിലുള്ള അപേക്ഷകൾ ലഭിച്ചതിനെ തുടർന്ന് ചില പ്രാദേശിക സാമ്പത്തിക വികസന സംഘടനകൾ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എന്താണ് RCIP?
കാനഡയുടെ ഗ്രാമീണ മേഖലകളിലെ തൊഴിൽ ക്ഷാമം പരിഹരിക്കാനും സാമ്പത്തിക വളർച്ചയെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള ഒരു കുടിയേറ്റ പദ്ധതിയാണ് RCIP. ഈ പദ്ധതി പ്രകാരം, കമ്മ്യൂണിറ്റികൾക്ക് അവരുടെ പ്രാദേശിക തൊഴിൽ ആവശ്യങ്ങൾക്കനുസരിച്ച് വിദേശ തൊഴിലാളികളെ സ്ഥിരതാമസത്തിനായി ശുപാർശ ചെയ്യാം. ഈ പദ്ധതി പ്രകാരം സ്ഥിരതാമസത്തിന് അർഹത നേടാൻ, വിദേശ പൗരന്മാർക്ക് ഒരു അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുകയും പ്രാദേശിക സാമ്പത്തിക വികസന സംഘടനയുടെ അംഗീകാരം നേടുകയും വേണം.
മാറ്റങ്ങൾ വരുത്തിയ പ്രധാന മേഖലകൾ:
അമിത അപേക്ഷകൾ കാരണം താഴെ പറയുന്ന പ്രദേശങ്ങൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്:
നോർത്ത് ഒക്കനഗൻ-ഷുസ്വാപ്പ്: ഫാസ്റ്റ് ഫുഡ്, പെട്രോൾ സ്റ്റേഷൻ മേഖലകളിലെ തൊഴിലുടമകളിൽ നിന്നുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ല. അപേക്ഷകളുടെ ബാഹുല്യം കാരണം ജൂലൈ 17-ലെ അപേക്ഷാ സ്വീകരണം റദ്ദാക്കി.
പീസ് ലിയാർഡ്: തൊഴിലുടമകൾക്കുള്ള അപേക്ഷകൾ നവംബർ വരെ നിർത്തിവെച്ചിരിക്കുന്നു. ഓഗസ്റ്റ് ഒന്നിന് നടന്ന അപേക്ഷാ സ്വീകരണം 10 മിനിറ്റിനുള്ളിൽ പൂർണ്ണമായി.
ക്ലേർഷോം: ഫാസ്റ്റ് ഫുഡ് മേഖലയിലെ തൊഴിലുടമകളിൽ നിന്നുള്ള അപേക്ഷകൾ ജൂലൈ 24 മുതൽ സ്വീകരിക്കുന്നത് നിർത്തി.
തണ്ടർ ബേ: ഓഗസ്റ്റ് മാസത്തേക്ക് സെയിൽസ് ആൻഡ് സർവീസ് മേഖലയിലെ അപേക്ഷകൾ നിർത്തിവെച്ചു. സെപ്റ്റംബറിൽ വീണ്ടും തുടങ്ങുമോ എന്നതിനെക്കുറിച്ച് പിന്നീട് അറിയിക്കും.
സ്യൂസെന്റ് മേരി: ഡൈൻ-ഇൻ റെസ്റ്റോറന്റുകൾ, സെക്യൂരിറ്റി സൂപ്പർവൈസർമാർ എന്നിവരെ നിയമിക്കുന്നതിനുള്ള അപേക്ഷകൾക്ക് പരിധി നിശ്ചയിച്ചു. മെയ് 8, ജൂൺ 3 എന്നീ തീയതികൾക്ക് ശേഷം ഈ മേഖലകളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നില്ല.
പൈലറ്റ് പ്രോഗ്രാമുകൾ എന്തുകൊണ്ട്?
പൈലറ്റ് പ്രോഗ്രാമുകൾ കാനഡയിലെ താത്കാലിക കുടിയേറ്റ പദ്ധതികളാണ്. സാധാരണയായി അഞ്ച് വർഷത്തേക്ക് പ്രവർത്തിക്കുന്ന ഇവ, രാജ്യത്തെ ചില പ്രത്യേക തൊഴിൽ മേഖലകളിലെ കുറവുകൾ നികത്താൻ സഹായിക്കുന്നു. പൈലറ്റ് പ്രോഗ്രാമുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ അവ ഭാവിയിൽ സ്ഥിരമായ കുടിയേറ്റ പദ്ധതികളായി മാറിയേക്കാം. അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം ഒരു പൈലറ്റ് പ്രോഗ്രാമായി തുടങ്ങി സ്ഥിരമായ പദ്ധതിയായി മാറിയതാണ് ഇതിന് ഉദാഹരണം.
Regions respond to great demand for Canada’s new rural pathway to permanent residence



