സ്ക്വാമിഷ് (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ സ്ക്വാമിഷിലെ സ്റ്റാവമസ് ചീഫ് (Stawamus Chief) പ്രധാന ട്രയലിൽ വൻ പാറവീഴ്ചയെത്തുടർന്ന് നടപ്പാത അനിശ്ചിതകാലത്തേക്ക് അടച്ചു. ഡിസംബർ 26-ന് രാത്രി പത്തു മണിയോടെയാണ് പ്രദേശം നടുങ്ങിയ പാറവീഴ്ചയുണ്ടായത്. സുരക്ഷാ കാരണങ്ങളാൽ ഡിസംബർ 27 മുതൽ ബി.സി പാർക്സ് (B.C. Parks) പാത അടച്ചതായി ഔദ്യോഗികമായി അറിയിച്ചു.
മരങ്ങളും പാറക്കഷ്ണങ്ങളും വീണ് പാത പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. സംഭവസമയത്ത് വിനോദസഞ്ചാരികൾ ആരും പ്രദേശത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പാറവീഴ്ചയിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്ക്വാമിഷ് സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ സന്ദർശകർ ഈ ഭാഗത്തേക്ക് വരുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രദേശത്ത് നിർമ്മിച്ചിരുന്ന കൽപ്പാതകൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ വീണ് തകർന്ന നിലയിലാണ്. ഇതുവഴിയുള്ള ‘സീ ടു സമ്മിറ്റ്’ (Sea to Summit) പാതയിലേക്കുള്ള പ്രവേശനവും നിലവിൽ നിരോധിച്ചിട്ടുണ്ട്. സന്ദർശകർ പ്രവേശിക്കുന്നത് തടയാനായി പ്രധാന വഴികളിലെല്ലാം ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു.
പാറവീഴ്ചയുടെ വ്യാപ്തിയും തുടർന്നുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും എൻവയോൺമെന്റ് ആൻഡ് പാർക്സ് മന്ത്രാലയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. വിശദമായ സുരക്ഷാ പരിശോധന പൂർത്തിയായാൽ മാത്രമേ പാത എന്നാണ് തുറന്നു നൽകുക എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. നിലവിൽ ട്രയൽ എന്നാണ് പുനരാരംഭിക്കുക എന്നതിനെക്കുറിച്ച് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
rockfall-closes-stawamus-chief-trail
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



