Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ഹോളിവുഡ് ഇതിഹാസത്തിന് വിട!; റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

Canada Varthakal by Canada Varthakal
September 16, 2025
in Entertainment
Reading Time: 1 min read
ഹോളിവുഡ് ഇതിഹാസത്തിന് വിട!; റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. ലോസ് ആഞ്ജിലീസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, ‘വാർ ഹണ്ട്’ (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ദി സ്റ്റിംഗ്’ (The Sting), ‘ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്’ (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 1973-ൽ ‘ദി സ്റ്റിംഗ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ നോമിനേഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഹോളിവുഡിലെ ശ്രദ്ധേയനായ നടനെന്നതിലുപരി, ‘ഓർഡിനറി പീപ്പിൾ’ (Ordinary People), ‘എ റിവർ റൺസ് ത്രൂ ഇറ്റ്’ (A River Runs Through It) തുടങ്ങിയ ഓസ്‌കാർ നേടിയ സിനിമകളുടെ സംവിധായകന്റെ കുപ്പായം അണിഞ്ഞതും റോബർട്ട് റെഡ്ഫോർഡായിരുന്നു. 1980-ൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘ഓർഡിനറി പീപ്പിൾ’ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ഓസ്‌കർ നേടിക്കൊടുത്തു. 2002-ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാറും റെഡ്ഫോർഡിനെ തേടിയെത്തി.

ADVERTISEMENT

തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും സിനിമയോട് ഏറെ ആവേശത്തോടെ സമീപിച്ചിരുന്ന റെഡ്‌ഫോർഡ്, ജെയ്ൻ ഫോണ്ടയുമായി (Jane Fonda) 2017-ൽ ‘ഔർ സോൾസ് അറ്റ് നൈറ്റ്’ (Our Souls at Night) എന്ന സിനിമയിൽ ഒന്നിച്ചു. 2018-ൽ, തന്റെ 82-ാം വയസ്സിൽ ‘ദി ഓൾഡ് മാൻ & ദി ഗൺ’ (The Old Man & The Gun) എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം, ഇനി അഭിനയം മതിയാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ, “എനിക്ക് വിരമിക്കൽ എന്നാൽ എന്തെങ്കിലും അവസാനിപ്പിക്കുക എന്നല്ല. ഇത്രയും മനോഹരമായ ഒരു ജീവിതം ലഭിച്ചിട്ടും, അത് സാധിക്കുന്നത്രയും കാലം പൂർണ്ണമായി ജീവിക്കാതെ എന്തിനാണ്?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിലൂടെയും ഏറെ പ്രശസ്തി നേടി. സ്വതന്ത്ര സിനിമകളെയും നാടകങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഈ നോൺ-പ്രോഫിറ്റ് സ്ഥാപനം, വർഷംതോറും സംഘടിപ്പിക്കുന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളകളിൽ ഒന്നാണ്.

അഭിനയത്തിനപ്പുറം, പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം വലിയ പ്രാധാന്യം നൽകി. 1961-ൽ ഉട്ടായിലേക്ക് താമസം മാറിയതിന് ശേഷം, പ്രകൃതിയെയും അമേരിക്കൻ വെസ്റ്റിലെ പർവതങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. 2020 ഒക്ടോബറിൽ പശ്ചിമ അമേരിക്കയിൽ ഉണ്ടായ കാട്ടുതീയെക്കുറിച്ച് അദ്ദേഹം സിഎൻഎന്നിന് വേണ്ടി എഴുതിയ ഒരു ലേഖനത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിലുള്ള തന്റെ ആശങ്കകൾ പങ്കുവെച്ചിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്
Entertainment

മണിക്കൂറുകളോളം ടിവി കാണുന്ന ശീലമുണ്ടോ? ഓർമ്മക്കുറവിനും മസ്തിഷ്ക തകരാറുകൾക്കും കാരണമാകുമെന്ന് റിപ്പോർട്ട്

by Canada Varthakal
July 21, 2026
mammootty
Entertainment

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള അവാർഡുകളുമായി മമ്മൂട്ടിയും കാർത്തിക് ആര്യനും

by Canada Varthakal
July 18, 2026
​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും
Entertainment

​ഗോട്ടിനെ കാണാൻ വീണ്ടും ഏട്ടനെത്തി; അർജന്റീനയുടെ ആർമാദം ആഘോഷിച്ച് മോഹൻലാലും

by Canada Varthakal
July 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.