ക്യുബെക്കിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടറായ ഡോ. ലൂക്ക് ബോയിലോക്ക് പകരം ഡോ. കരോലിൻ ക്വാച്ച്-താങ് ഈ മാസം ചുമതലയേൽക്കും. നാല് വർഷം കാലാവധി ബാക്കിയുണ്ടായിട്ടും ഡോ. ബോയിലോ സ്ഥാനമൊഴിയുന്നതായി പ്രൊവിൻഷ്യൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 29 മുതൽ ഡോ. ക്വാച്ച്-താങ് ഈ പദവിയിൽ പ്രവർത്തിച്ച് തുടങ്ങും. ഡോ. ക്വാച്ച്-താങ് മോൺട്രിയലിലെ സെയിന്റ്-ജസ്റ്റിൻ ആശുപത്രിയിലെ മൈക്രോബയോളജിസ്റ്റും, അണുബാധ രോഗ വിദഗ്ദ്ധയുമാണ്.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് നടന്ന പത്രസമ്മേളനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു. അതുപോലെ തന്നെ കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ നാഷണൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ ചെയർപേഴ്സൺ സ്ഥാനവും അവർ വഹിച്ചിട്ടുണ്ട്. 2022 ജനുവരിയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച സമയത്താണ് ഡോ. ലൂക്ക് ബോയിലോ ഇടക്കാല പബ്ലിക് ഹെൽത്ത് ഡയറക്ടറായി ചുമതലയേറ്റത്.
അതേ വർഷം ജൂണിൽ അദ്ദേഹത്തെ സ്ഥിരം ഡയറക്ടറായി നിയമിച്ചു. അദ്ദേഹത്തിന്റെ കാലാവധി 2026 വരെ ഉണ്ടായിരുന്നു. പൊതുജനാരോഗ്യ മേഖലയിലെ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡ്യൂബെയും, പ്രധാനമന്ത്രി ഫ്രാൻസ്വാ ലെഗോയും നന്ദി പറഞ്ഞു. ഡോ. ബോയിലോക്ക് മോൺട്രിയൽ നഗരത്തിൽ വെച്ച് ഒരാളുമായി വാക്കേറ്റമുണ്ടായ സംഭവം അടുത്തിടെ വിവാദമായിരുന്നു. ഒരു ഇലക്ട്രിക് സ്കൂട്ടർ യാത്രികാരനുമായി തർക്കിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, തുടർന്ന് അദ്ദേഹം തന്റെ പെരുമാറ്റത്തിന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പുതിയ ഡയറക്ടറായി സ്ഥാനമേൽക്കുന്ന ഡോ. കരോലിൻ ക്വാച്ച്-താങ്ങിന്റെ നേതൃത്വത്തിൽ ക്യുബെക്കിൽ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പബ്ലിക് ഹെൽത്ത് ഡയറക്ടർ സ്ഥാനത്തിന് പുറമെ ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ ഫോർ പ്രിവൻഷൻ ആൻഡ് പബ്ലിക് ഹെൽത്ത് സ്ഥാനവും ഡോ. ക്വാച്ച്-താങ് വഹിക്കും.
Resignation after controversy; Dr. Luc Boileau steps down; Dr. Caroline Quach-Thang is Quebec's new public health director
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






