ക്യുബെക് പ്രവിശ്യാ സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇമിഗ്രേഷൻ (MIFI), തങ്ങളുടെ ഏറ്റവും പുതിയ പ്രവിശ്യാ നോമിനി പ്രോഗ്രാം ആയ പ്രൊവിൻഷ്യൽ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) വഴി പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 മാർച്ചിൽ നടന്ന ഈ നറുക്കെടുപ്പിലൂടെ രണ്ടായിരത്തിലധികം അപേക്ഷകർക്കാണ് കാനഡയിൽ സ്ഥിരതാമസമാക്കാനുള്ള അവസരം ഒരുങ്ങുന്നത്.
2026 മാർച്ച് 19-ന് നടന്ന നറുക്കെടുപ്പിൽ 2,522 അപേക്ഷകർക്കാണ് സ്ഥിരതാമസത്തിനുള്ള ക്ഷണം (ITA) ലഭിച്ചത്. മാർച്ച് 16-ന് രാവിലെ 6 മണിക്ക് അറിമ (Arrima) പൂളിലുള്ള ഉദ്യോഗാർത്ഥികളെ പരിഗണിച്ചാണ് ഈ ലിസ്റ്റ് തയ്യാറാക്കിയത്. ഹൈലി ക്വാളിഫൈഡ് സ്കിൽസ് (Stream 1: Highly qualified and specialized skills) വിഭാഗത്തിൽ 893 പേർക്കും, ഇന്റർമീഡിയറ്റ് ആൻഡ് മാനുവൽ സ്കിൽസ് (Stream 2: Intermediate and manual skills) വിഭാഗത്തിൽ 509 പേർക്കും, റെഗുലേറ്റഡ് പ്രൊഫഷൻസ് (Stream 3: Regulated professions) വിഭാഗത്തിൽ 1,118 പേർക്കും, എക്സെപ്ഷണൽ ടാലന്റ് (Stream 4: Exceptional talent) വിഭാഗത്തിൽ 2 പേർക്കും എന്നിങ്ങനെയാണ് ക്ഷണക്കത്തുകൾ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകർ, അതായത് ഏകദേശം 44 ശതമാനത്തോളം പേർ റെഗുലേറ്റഡ് പ്രൊഫഷൻസ് വിഭാഗത്തിൽ നിന്നുള്ളവരാണ്.
ഈ ഡ്രോയിൽ പങ്കെടുക്കാൻ അപേക്ഷകർക്ക് പ്രത്യേക യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. ടീച്ചിംഗ്, വിദ്യാഭ്യാസം (TEER 0-2), ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ തുടങ്ങിയ മുൻഗണനാ മേഖലകളിൽ (Priority sectors) പ്രവൃത്തിപരിചയമുള്ളവർക്കാണ് പ്രധാനമായും അവസരം ലഭിച്ചത്. സ്ട്രീം 1 വിഭാഗത്തിൽ കുറഞ്ഞത് 588 മുതൽ 718 വരെ പോയിന്റുകൾ നേടിയവർക്കും, സ്ട്രീം 2 വിഭാഗത്തിൽ 505 മുതൽ 679 വരെ പോയിന്റുകൾ ഉള്ളവർക്കും, സ്ട്രീം 3 വിഭാഗത്തിൽ 397 മുതൽ 740 വരെ സ്കോർ ലഭിച്ചവർക്കുമാണ് ക്ഷണം ലഭിച്ചത്.
അപേക്ഷകർ ഫ്രഞ്ച് ഭാഷയിൽ നിശ്ചിത നിലവാരം (Level 5 മുതൽ Level 7 വരെ) പുലർത്തേണ്ടത് നിർബന്ധമാണ്. കൂടാതെ അപേക്ഷകരുടെ പങ്കാളികൾക്കും (Spouse) നിശ്ചിത ഭാഷാ യോഗ്യത ഉണ്ടായിരിക്കണം. ക്യുബെക് എക്സ്പീരിയൻസ് പ്രോഗ്രാം (PEQ) നിർത്തലാക്കിയതോടെ, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് ക്യുബെക്കിൽ കുടിയേറാനുള്ള പ്രധാന മാർഗമായി PSTQ മാറിയിരിക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ താൽപ്പര്യപത്രം (EOI) സമർപ്പിക്കുകയും ബാക്കി നടപടികൾ പൂർത്തിയാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec PSTQ Draw: Details of the draw held on March 19, 2026 are known




