2025-ലെ ക്യുബെക്ക് സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജൂലൈ 17ന് 238 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. 768-ഓ അതിൽ കൂടുതലോ പോയിന്റ് നേടിയവരാണ് പരിഗണിക്കപ്പെട്ടത്. കാനഡയിലെ ഫ്രഞ്ച് പ്രവിശ്യയായ ക്യുബെക്കിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദഗ്ദ്ധരായ തൊഴിലാളികൾക്കുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് ഈ പ്രോഗ്രാം.
വിവിധ സ്ട്രീമുകളിലെ ക്ഷണങ്ങൾ:
Highly qualified and specialized skills ഈ വിഭാഗത്തിൽ 216 പേർക്കാണ് ക്ഷണം ലഭിച്ചത്. ജൂലൈ 14, 2025-ന് ഉച്ചയ്ക്ക് 12:57-ന് Arrima ബാങ്കിൽ നിന്ന് എടുത്ത വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻവിറ്റേഷൻ അയച്ചത്. ഈ സ്ട്രീമിൽ ക്ഷണം ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
പ്രധാന തൊഴിൽ FEER (പരിശീലനം, വിദ്യാഭ്യാസം, അനുഭവം, ഉത്തരവാദിത്തങ്ങൾ) വിഭാഗം 0, 1, അല്ലെങ്കിൽ 2 എന്നിവയിൽ ഉൾപ്പെട്ടവരായിരിക്കണം.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫ്രഞ്ച് ഭാഷയിൽ ഉയർന്ന പ്രാവീണ്യം ആവശ്യമാണ്. ഒപ്പംപങ്കാളിയുണ്ടെങ്കിൽ അവർക്കും ഫ്രഞ്ച് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. ഈ ഇൻവിറ്റേഷന് പരിഗണിച്ചവർ ക്യുബെക്കിൽ താമസിക്കുന്നവരും, ക്യുബെക്കിൽ നിന്ന് യൂണിവേഴ്സിറ്റി, കോളേജ് അല്ലെങ്കിൽ സെക്കൻഡറി വൊക്കേഷണൽ ഡിപ്ലോമ നേടിയവരുമായിരിക്കണം.
Exceptional talent സ്ട്രീമിൽ 22 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ജൂലൈ 14, 2025-ന് ഉച്ചയ്ക്ക് 12:57-ന് Arrima ബാങ്കിൽ നിന്ന് എടുത്ത വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഇൻവിറ്റേഷൻ നൽകിയത്. ഇൻവിറ്റേഷൻ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ താഴെ പരിശോധിക്കാം:
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രധാന തൊഴിലിൽ കുറഞ്ഞത് 36 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഈ ഇൻവിറ്റേഷന് പരിഗണിച്ചവരിൽ അസാധാരണ നേട്ടം തെളിയിക്കുന്ന രേഖയുള്ളവർക്ക് പോസ്റ്റ്-ഗ്രാജുവേറ്റ് ഡിപ്ലോമ (ഡോക്ടറേറ്റ്) ഉണ്ടായിരിക്കണം.
quebec pstq draw



