📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കാനഡ എല്ലാവരുടേതുമാണ്, വിദ്വേഷത്തിന് ഇടമില്ല ‘; ആന്റി ഇമി​ഗ്രേഷൻ റാലിക്കെതിരെ ജനരോഷം

Canada Varthakal by Canada Varthakal
January 11, 2026
in Canada
Reading Time: 1 min read
canada anti immigration rally

credits Spencer Gallichan-Lowe/CBC

ടൊറന്റോ: കാനഡയിലെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടൊറന്റോയിലെ നേഥൻ ഫിലിപ്സ് സ്ക്വയറിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരും കുടിയേറ്റത്തെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് ഒൻപത് പേരെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു.

‘കാനഡ ഫസ്റ്റ് മൂവ്‌മെന്റ്’ (Canada First Movement) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആന്റി ഇമി​ഗ്രേഷൻ റാലി നടന്നത്. രാജ്യത്തെ കുടിയേറ്റ സംവിധാനം താളംതെറ്റിയെന്നും നികുതിപ്പണം വിദേശ യുദ്ധങ്ങൾക്കും കുടിയേറ്റക്കാർക്കും വേണ്ടി ചിലവഴിക്കുന്നതിന് പകരം സ്വദേശത്തെ ഭവനരഹിതർക്കും ആരോഗ്യ മേഖലയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും സംഘടനയുടെ സ്ഥാപകൻ ജോ അനിഡ്ജർ പറഞ്ഞു. “ഞങ്ങളുടെ സംസ്കാരവും സ്വത്വവും സംരക്ഷിക്കപ്പെടണം. സ്വന്തം ജനതയുടെ ആവശ്യങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടത്,” അദ്ദേഹം വ്യക്തമാക്കി. തന്റെ പേരക്കുട്ടികളുടെ ഭാവി ഓർത്താണ് താൻ പ്രതിഷേധിക്കുന്നതെന്ന് റാലിയിൽ പങ്കെടുത്ത റോൺ ബൗമീസ്റ്റർ പറഞ്ഞു.

ADVERTISEMENT

കുടിയേറ്റ വിരുദ്ധ റാലിക്കെതിരെ ‘കമ്മ്യൂണിറ്റി സോളിഡാരിറ്റി ടൊറന്റോ’യുടെ നേതൃത്വത്തിൽ നൂറിലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കുടിയേറ്റക്കാരെ ബലിയാടാക്കുന്നത് ശരിയല്ലെന്ന് അവർ വാദിച്ചു. “ഇതൊരു വംശീയ അജണ്ടയാണ്, നഗരത്തിലെ സമാധാനപരമായ സഹവർത്തിത്വം തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ,” എന്ന് യുണൈറ്റഡ് ചർച്ച് റെവറന്റ് സാറാ മില്ലർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഭയവും വംശീയതയും പടർത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് ടൊറന്റോ സിറ്റി കൗൺസിലർ നീതൻ ഷാൻ പറഞ്ഞു. കുടിയേറ്റക്കാർക്കൊപ്പം നഗരം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ഉച്ചയോടെ ക്വീൻ സ്ട്രീറ്റിലും ബേ സ്ട്രീറ്റിലുമായിട്ടാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Canada belongs to everyone, there is no room for hate'; Public outrage over anti-immigration rally
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADIAN DOLLAR
Canada

റൊട്ടി വില കൂട്ടിയതിന് നഷ്ടപരിഹാരം: കാനഡയിലെ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങി

by Canada Varthakal
May 21, 2026
ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്
Canada

ലോകകപ്പ് ഫുട്ബോൾ വമ്പൻ സ്ക്രീനിൽ സൗജന്യമായി കാണാം; ആരാധകർക്കായി ‘ഹോം ഓഫ് സോക്കറുമായി’ അഡിഡാസ്

by Canada Varthakal
May 21, 2026
കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ
Canada

കാനഡയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങണോ? പ്രവാസികൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.