ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ ഡീസൽ ഓയിലിന്റെ വിലയിൽ കുറവ് വരുത്തി എനർജി ആൻഡ് യൂട്ടിലിറ്റീസ് ബോർഡ് (Nova Scotia Energy and Utilities Board) ഉത്തരവിറക്കി. ബുധനാഴ്ച (നവംബർ 26, 2025) അർദ്ധരാത്രി മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്.
ഡീസൽ ഓയിലിന്റെ വില ലിറ്ററിന് 7.1 സെൻറ് ആണ് കുറച്ചത്. ഹാലിഫാക്സ് ഏരിയയിൽ ഡീസലിന്റെ കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 172.6 സെൻ്റ് ആണ്. ഡീസൽ ഓയിലിന്റെ വിപണി വിലയിൽ വന്ന കാര്യമായ മാറ്റങ്ങളാണ് (significant shifts in the market price) ഈ അഡ്ജസ്റ്റ്‌മെന്റിന് കാരണമെന്ന് എനർജി ബോർഡ് അറിയിച്ചു. മാർക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ബോർഡ് ദിവസവും ഗ്യാസോലിൻ, ഡീസൽ ഓയിൽ വിപണികൾ നിരീക്ഷിക്കുന്നുണ്ടെന്നും, ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും പുതിയ വില നിശ്ചയിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും എനർജി ബോർഡ് വ്യക്തമാക്കി. ഈ അടിയന്തര അഡ്ജസ്റ്റ്‌മെന്റ് ഗ്യാസോലിൻ (പെട്രോൾ) വിലയെ ബാധിക്കില്ല.
പ്രിൻസ് എഡ്വേർഡ് ദ്വീപിലും (P.E.I.) ഡീസൽ വില ലിറ്ററിന് എട്ട് സെൻ്റ് കുറച്ചിട്ടുണ്ട്. അടുത്ത വില പരിഷ്കരണം വെള്ളിയാഴ്ചയായിരിക്കും ഉണ്ടാവുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Price of diesel oil down in Nova Scotia, P.E.I.






