ഒട്ടാവയിലെ രണ്ട് നോ ഫ്രിൽസ് സ്റ്റോറുകൾ പൊതുഗതാഗത യാത്രക്കാർക്കായി പ്രെസ്റ്റോ കാർഡ് സേവനങ്ങൾ നൽകാൻ തുടങ്ങി. മെട്രോലിങ്ക്സ് ആരംഭിച്ച പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ നീക്കം. പ്രെസ്റ്റോ കാർഡ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഒ.സി. ട്രാൻസ്‌പോർട്ടിനും ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനും (TCC) വേണ്ടിയുള്ള പ്രെസ്റ്റോ കാർഡുകൾ കൈകാര്യം ചെയ്യുന്ന ക്രൗൺ കോർപ്പറേഷനാണ് മെട്രോലിങ്ക്സ്.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ലോബ്ലോയുടെ ഉടമസ്ഥതയിലുള്ള ഡിസ്‌കൗണ്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മെട്രോലിങ്ക്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ പുതിയ പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഒട്ടാവയിലെ രണ്ട് നോ ഫ്രിൽസ് സ്റ്റോറുകളും ടൊറന്റോയിലെ മൂന്ന് സ്റ്റോറുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ സ്റ്റോറുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ പ്രെസ്റ്റോ കാർഡ് വാങ്ങാനും അല്ലെങ്കിൽ നിലവിലുള്ള കാർഡുകൾ റീചാർജ് ചെയ്യാനും സാധിക്കും.
ഇത് ഒട്ടാവയിലെ LRT സ്റ്റേഷനുകളിൽ ടിക്കറ്റ് മെഷീനുകൾ നൽകുന്ന സേവനങ്ങൾക്ക് സമാനമാണ്. ഒട്ടാവയിൽ ക്രിസ് ആൻഡ് സമിയാസ് നോ ഫ്രിൽസ് (200 Grant Carman Dr.), കോണർ ആൻഡ് കെന്നഡീസ് നോ ഫ്രിൽസ് (2681 Alta Vista Dr.) എന്നീ സ്റ്റോറുകളിലാണ് ഈ സൗകര്യം ലഭ്യമാവുക. ഇത്തരം പങ്കാളിത്തങ്ങൾ ഉപഭോക്താക്കൾക്ക് പൊതുഗതാഗതം തിരഞ്ഞെടുക്കുന്നത് കൂടുതൽ എളുപ്പമാക്കുമെന്ന് മെട്രോലിങ്ക്സ് കൂട്ടിച്ചേർത്തു.
ഈ സ്റ്റോറുകളിൽ പരിമിതമായ പതിപ്പിലുള്ള ‘നോ ഫ്രിൽസ്’ ബ്രാൻഡഡ് പ്രെസ്റ്റോ കാർഡുകളും വിൽപ്പനയ്ക്കുണ്ടാകും. പ്രെസ്റ്റോ കാർഡുകളിൽ OC ട്രാൻസ്‌പോർട്ടിനായുള്ള ഫെയർ ബാലൻസോ പ്രതിമാസ പാസ്സുകളോ സൂക്ഷിക്കാൻ കഴിയും. ഓഗസ്റ്റ് മാസത്തിൽ OC ട്രാൻസ്‌പോർട്ട് പ്രെസ്റ്റോ കാർഡ് ഉപഭോക്താക്കൾക്കായി ഒരു ഫെയർ ക്യാപ്പിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഉപയോക്താക്കൾ എത്ര യാത്രകൾ ചെയ്താലും ഒരു മാസം മുതിർന്നവർക്കുള്ള പ്രതിമാസ പാസിന്റെ ചെലവിനേക്കാൾ (135 ഡോളർ) കൂടുതൽ നൽകേണ്ടി വരില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






