നാനൈമോ: വാൻകൂവർ ദ്വീപിൽ വിമാനം തകർന്നുവീണ് അപകടം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വിമാനാപകടത്തിൽ എത്ര ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. പുലർച്ചെ ഏകദേശം 3 മണിയോടെ നാനൈമോ നഗരത്തിന്റെ തെക്കുകിഴക്ക്, ട്വൈലൈറ്റ് വേക്ക് സമീപമുള്ള ഒരു ഗ്രാമീണ മേഖലയിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നുവെന്ന് നാനൈമോ RCMP (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.വിമാനത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് സ്ഥലത്ത് തുടരുകയാണ്, അന്വേഷണം പുരോഗമിക്കുകയാണ്.
അപകടം നടന്ന സ്ഥലം വിമാനത്താവളത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണെന്ന് നാനൈമോ എയർപോർട്ട് കമ്മീഷൻ വൈസ് പ്രസിഡന്റ് ഡോൺ ഗൗലാർഡ് സ്ഥിരീകരിച്ചു. വിമാനത്താവള അധികൃതർ RCMP, TSB (ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ) അന്വേഷകരുമായി സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം ഇമെയിൽ പ്രസ്താവനയിൽ അറിയിച്ചു. Transportation Safety Board ഓഫ് കാനഡ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Plane crash on Vancouver Island






