📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

‘ആൽബർട്ട കാനഡയിൽ തന്നെ തുടരണം’; പ്രവിശ്യയിലെ വേർപിരിയൽ നീക്കത്തിനെതിരെ രംഗത്തിറങ്ങി പിയറി പൊയ്‌ലിവ്രെ

Canada Varthakal by Canada Varthakal
May 22, 2026
in Politics
Reading Time: 1 min read
'Alberta should remain in Canada'; Pierre Poilivre speaks out against the province's secession move

ഒട്ടാവ: ആൽബർട്ട പ്രവിശ്യ കാനഡയിൽ നിന്ന് വേർപെടുന്നതുമായി ബന്ധപ്പെട്ട് ഭാവിയിൽ റഫറണ്ടം ഉണ്ടായാൽ, രാജ്യം വിഭജിക്കപ്പെടാതിരിക്കാൻ കൺസർവേറ്റീവ് പാർട്ടി ശക്തമായി പ്രചാരണം നടത്തുമെന്ന് പാർട്ടി നേതാവ് പിയറി പൊയ്‌ലിവ്രെ. വ്യാഴാഴ്ച നോർത്ത് വാങ്കൂവറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൽബർട്ട കാനഡയുടെ ഭാഗമായിത്തന്നെ നിലനിൽക്കണമെന്നാണ് തന്റേയും എല്ലാ കൺസർവേറ്റീവ് എംപിമാരുടെയും നിലപാടെന്നും ക്യുബെക്കിൽ സമാനമായ സാഹചര്യം ഉണ്ടായാലും ഇതേ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഒക്ടോബർ 19-ന് പ്രവിശ്യയിൽ റഫറണ്ടം നടത്താൻ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് തീരുമാനിച്ച പശ്ചാത്തലത്തിലാണ് കൺസർവേറ്റീവ് നേതാവിന്റെ ഈ ഔദ്യോഗിക പ്രതികരണം.

WhatsApp Image 2026 05 05 at 1.25.26 AM 1 1

കാനഡയെ ഐക്യത്തോടെ നിലനിർത്തുക എന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രാഥമിക ചുമതലയാണെന്നും വരാനിരിക്കുന്ന ഭരണാധികാരിയെന്ന നിലയിൽ താൻ അതിനായി മുൻകൈ എടുക്കുമെന്നും പൊയ്ലീവ്ര പറഞ്ഞു. നിലവിലെ ലിബറൽ സർക്കാരിന്റെ നയങ്ങളാണ് പ്രവിശ്യകളിൽ വേർപിരിയൽ വികാരം ശക്തമാകാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറുടെ ഭരണകാലത്ത് രാജ്യത്ത് ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നില്ല. ആൽബർട്ടയിലെ നിലവിലെ അസംതൃപ്തി പരിഹരിക്കാൻ ഫെഡറൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. പ്രകൃതിവിഭവ വികസന പദ്ധതികൾക്ക് വേഗം കൂട്ടുക, ചെറുകിട ബിസിനസ്സ് നിയമങ്ങൾ ലഘൂകരിക്കുക, വിവാദപരമായ തോക്ക് തിരികെ വാങ്ങൽ പദ്ധതി അവസാനിപ്പിക്കുക എന്നിവയിലൂടെ പ്രവിശ്യയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ADVERTISEMENT

അതേസമയം, പ്രധാനമന്ത്രി മാർക്ക് കാർണി ആൽബർട്ടയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി വ്യവസായ കാർബൺ നിരക്കുകളിൽ മാറ്റം വരുത്താനും പസഫിക് തീരത്തേക്ക് പുതിയ എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കാനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഒട്ടാവയും ആൽബർട്ടയും തമ്മിലുള്ള ഈ നീക്കങ്ങൾക്കെതിരെ ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വേർപിരിയൽ ഭീഷണി ഉയർത്തുന്ന ആൽബർട്ടയുടെ നിലപാടുകൾക്ക് മുന്നിൽ ഫെഡറൽ സർക്കാർ വഴങ്ങരുതെന്നും പൈപ്പ്‌ലൈൻ പദ്ധതിക്കായി നിലവിൽ സ്വകാര്യ നിക്ഷേപകർ ആരും മുന്നോട്ടുവന്നിട്ടില്ലെന്നും ഡേവിഡ് എബി വിമർശിച്ചു. പ്രവിശ്യയിലെ രാഷ്ട്രീയ സാഹചര്യം വരും മാസങ്ങളിൽ കാനഡയുടെ ഫെഡറൽ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് സൂചന.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Alberta should remain in Canada'; Pierre Poilivre speaks out against the province's secession move
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.