ക്വീൻസ്‌ലൻഡ്: ഓസ്‌ട്രേലിയയിലെ കടൽത്തീരത്ത് ദാരുണമായി മരണപ്പെട്ട പത്തൊമ്പതുകാരി പെപ്പർ ജെയിംസിന്റെ മാതാപിതാക്കൾ മകളുടെ അവസാന സ്മരണകൾ തേടി അപകടസ്ഥലത്തെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ക്യാമ്പ്‌ബെൽ റിവറിൽ നിന്നെത്തിയ ടോഡ് ജെയിംസും ആഞ്ചല ജെയിംസും ബുധനാഴ്ച കെഗാരി ദ്വീപിലെ കടൽത്തീരത്ത് നടന്ന വൈകാരികമായ ചടങ്ങുകളിൽ പങ്കെടുത്തു. മകൾ അവസാനമായി നടന്ന മണൽപ്പരപ്പിലൂടെ നടന്ന അവർ, പാരമ്പര്യ ഗോത്രവർഗ ആചാരപ്രകാരം നടന്ന യാത്രയയപ്പിൽ പങ്കുചേർന്നു.
ജനുവരി 19-ന് അതിരാവിലെ നീന്താനിറങ്ങിയ പൈപ്പർ ജെയിംസിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശസ്തമായ എസ്എസ് മഹേനോ കപ്പൽ അവശിഷ്ടങ്ങൾക്ക് സമീപം ഒരു കൂട്ടം ഡിംഗോകൾ അഥവാ ഓസ്‌ട്രേലിയൻ കാട്ടുനായ്ക്കൾ മൃതദേഹത്തിന് ചുറ്റും നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം മൃതദേഹത്തിൽ ഡിംഗോകളുടെ കടിയേറ്റ അടയാളങ്ങൾ ഉണ്ടെങ്കിലും മുങ്ങിമരണമാണ് പ്രാഥമികമായി സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് അക്രമാസക്തമായി പെരുമാറിയ ഡിംഗോകളെ കൊന്നൊടുക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ദ്വീപിന്റെ പാരമ്പര്യ ഉടമകളായ ബുച്ചല്ല ഗോത്രവർഗക്കാരുടെ നേതൃത്വത്തിൽ നടന്ന ‘സ്മോക്കിംഗ് സെറിമണിയിൽ’ മാതാപിതാക്കൾക്കൊപ്പം പൈപ്പറിന്റെ സുഹൃത്തുക്കളും പങ്കെടുത്തു. മകളുടെ ആത്മാവിനോട് സംസാരിക്കാനും ആ മണ്ണിലെ അവളുടെ സാന്നിധ്യം അനുഭവിക്കാനുമാണ് തങ്ങൾ എത്തിയതെന്ന് പിതാവ് ടോഡ് ജെയിംസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മരണകാരണത്തിൽ അന്തിമമായ വ്യക്തത വരുത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ക്വീൻസ്‌ലൻഡ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ ഭൗതികാവശിഷ്ടങ്ങളുമായി കാനഡയിലേക്ക് മടങ്ങുന്ന കുടുംബം ഫെബ്രുവരി 28-ന് നാട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Parents of B.C.’s Piper James travel to Australia to visit beach where she died



