ഇന്ത്യ – പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് പാകിസ്ഥാനി പൈലറ്റുമാരെ ഇന്ത്യ പിടികൂടിയെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ നിന്നുമാണ് ഒരാളെ പിടികൂടിയത്. പാകിസ്ഥാൻ എഫ്-16 പൈലറ്റിനെയാണ് ഇവിടെവെച്ച് പിടികൂടിയത്. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പൈലറ്റിനെ പിടികൂടിയത്. ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച എഫ് 16 വിമാനത്തിൽ നിന്ന് പൈലറ്റ് ഇന്ത്യയിലേക്ക് ചാടിയതായാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ സായുധ സേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പാക്കിസ്ഥാൻ പൈലറ്റ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിന് വിധേയനാണെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.ജമ്മു കശ്മീരിലെ അഖ്‌നൂർ പ്രദേശത്ത് നിന്നാണ് രണ്ടാമത്തെ പൈലറ്റ് പിടിയിലായതെന്നാണ് വിവരം. യുദ്ധവിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയതിന് ശേഷമാണ് പാകിസ്ഥാൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തത്.






