ഒട്ടാവ: മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ജീവിതം മാറ്റിവെച്ച ഒരു സാധാരണക്കാരനെ തേടി ഒടുവിൽ വൻഭാഗ്യമെത്തി. ഒട്ടാവയിലുള്ള ഒരു അഭയകേന്ദ്രത്തിൽ (Homeless Shelter) ജോലി ചെയ്യുന്ന എഡ്വേർഡ് ആർ എന്ന വ്യക്തിയാണ് അന്താരാഷ്ട്ര ലോട്ടറിയായ ‘ഇൻസ്റ്റന്റ് കാഷ് ഫോർ ലൈഫ്’ (Instant Cash for Life) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയത്.
സെന്റ്‌സ്‌വില്ലിലെ ബ്രൗൺസ് യുവർ ഇൻഡിപെൻഡന്റ് ഗ്രോസറിയിൽ നിന്നും അവശേഷിച്ച അവസാനത്തെ നാല് ലോട്ടറി ടിക്കറ്റുകളാണ് എഡ്വേർഡ് വാങ്ങിയത്. ടിക്കറ്റ് ചുരണ്ടി നോക്കിയപ്പോൾ ഒരേ ഗെയിമിൽ മൂന്ന് ‘LIFE’ ചിഹ്നങ്ങൾ തെളിഞ്ഞു വരികയായിരുന്നു. “എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഒരു നിമിഷം എല്ലാം ഒരു സ്വപ്നം പോലെ തോന്നി,” സമ്മാനം വാങ്ങാൻ ടൊറന്റോയിലെ ഒ.എൽ.ജി പ്രൈസ് സെന്ററിൽ എത്തിയപ്പോൾ എഡ്വേർഡ് തന്റെ സന്തോഷം പങ്കുവെച്ചു.
ആഴ്ചയിൽ 1,000 ഡോളർ ആജീവനാന്തം ലഭിക്കുന്നതാണ് ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം. എന്നാൽ എഡ്വേർഡ് ഇതിന് പകരം ഒറ്റത്തവണയായി 6,75,000 ഡോളറിന്റെ ലംപ് സം തുക കൈപ്പറ്റാനാണ് തീരുമാനിച്ചത്. ആദ്യം തന്റെ ഭാര്യ ഈ വാർത്ത വിശ്വസിച്ചതേയില്ലെന്ന് എഡ്വേർഡ് പറയുന്നു. വെറും 4 ഡോളർ മാത്രം വിലയുള്ള ടിക്കറ്റിലൂടെയാണ് ഈ വൻ നേട്ടം ഇവരെ തേടിയെത്തിയത്. ഈ തുക ഉപയോഗിച്ച് ഒരു പുതിയ വീട് വാങ്ങാനും ഭാവി സുരക്ഷിതമാക്കാൻ നല്ല രീതിയിൽ നിക്ഷേപങ്ങൾ നടത്താനുമാണ് ഈ ദമ്പതികളുടെ തീരുമാനം.
Ottawa homeless shelter worker wins $1,000 a week Cash for Life





