ഒന്റാരിയോ: കുടുംബത്തിലെ ഒരംഗത്തെപ്പോലെ സ്നേഹിച്ച വളർത്തുമൃഗങ്ങൾ വിടപറയുമ്പോൾ ഉടമകൾ അനുഭവിക്കുന്ന ദുഃഖം ലഘൂകരിക്കാൻ സഹായവുമായി university of Guelph ലെ ഒന്റാരിയോ വെറ്ററിനറി കോളേജ് (OVC) രംഗത്ത്. മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് വൈകാരിക പിന്തുണ നൽകാനും ദുഃഖത്തെ അതിജീവിക്കാനും ലക്ഷ്യമിട്ട് ‘പെറ്റ് ലോസ് സപ്പോർട്ട് റിസോഴ്‌സ് സെന്റർ’ (Pet Loss Support Resource Centre) എന്ന പേരിൽ ഒരു സൗജന്യ ഓൺലൈൻ സഹായകേന്ദ്രമാണ് OVC ആരംഭിച്ചിരിക്കുന്നത്.
വളർത്തുമൃഗങ്ങളുടെ വിയോഗത്തിനു ശേഷം അവരുടെ സാധനങ്ങൾ എടുത്തുമാറ്റാൻ ആളുകൾക്ക് പ്രയാസമാണെന്നും, തനിക്കും അതേ അവസ്ഥയുണ്ടായെന്നും പലരും കൂട്ടിച്ചേർത്തു. ഈ സൗജന്യ ഓൺലൈൻ റിസോഴ്‌സ് സെന്ററുമായി ചേർന്ന് പ്രവർത്തിക്കുന്ന ബെർണാഡി, മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് പ്രൊഫഷണലുകളുടെ കോൺടാക്റ്റ് വിവരങ്ങൾ, ലേഖനങ്ങൾ, ലിങ്കുകൾ, വീഡിയോകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണെന്ന് അറിയിച്ചു.
മൃഗങ്ങളെ നഷ്ടപ്പെട്ട ശേഷം ദുഃഖം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് വെറ്ററിനറി മെഡിസിൻ വിദഗ്ധരുമായുള്ള അഭിമുഖങ്ങളും ഡൗൺലോഡ് ചെയ്യാവുന്ന രേഖകളും വെബ്‌സൈറ്റിലുണ്ട്. ‘ഓൾവേയ്‌സ് നിയർ മീ’ എന്ന ഡോക്യുമെന്ററി സീരീസും ഇതിൽ ഉൾപ്പെടുന്നു. ഈ പരമ്പരയിൽ, ഓറഞ്ച്‌വില്ലെ സ്വദേശിയായ എമിലി മലറ്റും മകൾ സിഡ്‌നിയും ചേർന്ന് തങ്ങളുടെ വളർത്തുനായ ബെല്ലയെ കാൻസർ ബാധിച്ച് നഷ്ടപ്പെട്ടതിനെക്കുറിച്ച് സിഡ്‌നിയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
ബെല്ലയെ ദയാവധം ചെയ്യുന്ന സമയത്ത് വെറ്ററിനേറിയനെ സഹായിക്കാൻ സിഡ്‌നിക്ക് (ഇപ്പോൾ 11 വയസ്സ്) സാധിച്ചു. “ഓരോ മൃഗത്തെയും രക്ഷിക്കാൻ നമുക്ക് കഴിയില്ല, ജീവിത ചക്രം തുടർന്നുകൊണ്ടേയിരിക്കും” എന്ന് പിന്നീട് താൻ മനസ്സിലാക്കിയതായും സിഡ്‌നി കൂട്ടിച്ചേർത്തു. കുട്ടികളുടെയും മുതിർന്നവരുടെയും ദുഃഖം ശ്രദ്ധയർഹിക്കുന്നുണ്ടെന്ന് സിഡ്‌നിയുടെ അമ്മ എമിലി പറയുന്നു. മൃഗങ്ങൾക്ക് വേണ്ടി ശവസംസ്കാരമോ അനുസ്മരണ ചടങ്ങുകളോ ഇല്ല, ജോലിയിൽ നിന്ന് അവധിയോ ലഭിക്കുന്നില്ല. ഈ അവസ്ഥ മാറണമെന്നും അവർ ആവശ്യപ്പെട്ടു.
വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന തീവ്രമായ ദുഃഖം പലപ്പോഴും സമൂഹം തിരിച്ചറിയുന്നില്ല എന്ന് ബെർണാഡി വ്യക്തമാക്കി. “നമ്മുടെ മറ്റ് ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ വളർത്തുമൃഗങ്ങളോടൊപ്പമാണ് നമ്മൾ കൂടുതൽ സമയം ചെലവഴിക്കുന്നത്—അവർ എല്ലാ ദിവസവും നമ്മുടെ കൂടെയുണ്ട്,” ബെർണാഡി വിശദീകരിച്ചു. ഈ ദുഃഖം സാമൂഹികമായി അംഗീകരിക്കപ്പെടാത്തതിനാൽ, പലരും തങ്ങളുടെ നഷ്ടത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കുകയും ഒറ്റപ്പെടൽ അനുഭവിക്കുകയും ചെയ്യുന്നു. ഇത്തരം ആളുകൾക്ക് സഹായം നൽകാൻ ഈ പുതിയ ഓൺലൈൻ റിസോഴ്‌സ് സെന്റർ സഹായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Pet Loss: Ontario Veterinary College Launches New Online Support Center to Ease Grief






