Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ ഡെന്റൽ കെയർ പ്ലാൻ പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതിയും യോഗ്യതകളും അറിയാം!

Canada Varthakal by Canada Varthakal
May 24, 2026
in Canada
Reading Time: 1 min read
കാനഡ ഡെന്റൽ കെയർ പ്ലാൻ പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതിയും യോഗ്യതകളും അറിയാം!

image credits - smile dental

ഒട്ടാവ : കാനഡ ഡെന്റൽ കെയർ പ്ലാൻ (CDCP) പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി രണ്ടാഴ്ചയിൽ താഴെ മാത്രം ബാക്കി. പദ്ധതിയിൽ നിലവിൽ അംഗങ്ങളായുള്ളവർക്ക് 2026 ജൂൺ 1 വരെയാണ് കാലാവധി പുതുക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. അർഹരായ കനേഡിയൻ നിവാസികൾക്ക് ദന്തചികിത്സാ ചെലവുകൾ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനാണ് ഈ പദ്ധതിയെന്ന് കാനഡ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

പദ്ധതി പ്രകാരം ദന്തചികിത്സാ ചെലവുകളുടെ ഒരു നിശ്ചിത വിഹിതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. എന്നാൽ ചികിത്സാ ബില്ലിന്റെ എത്ര ശതമാനം തുക ലഭിക്കുമെന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുടുംബത്തിന്റെ വാർഷിക അറ്റാദായം 70,000 ഡോളറിനും 89,999 ഡോളറിനും ഇടയിലാണെങ്കിലോ, ചികിത്സാ ചെലവ് പദ്ധതി പ്രകാരം അനുവദിച്ച തുകയേക്കാൾ കൂടുതലാണെങ്കിലോ ഗുണഭോക്താക്കൾ ബാക്കി തുക നേരിട്ട് നൽകേണ്ടി വരും. കൂടാതെ പദ്ധതിയിൽ ഉൾപ്പെടാത്ത ചികിത്സകൾക്ക് വിധേയമായാലും അധിക തുക സ്വന്തമായി വഹിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

സ്വകാര്യ ദന്ത ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കാണ് ഈ പദ്ധതിക്ക് അർഹതയുള്ളത്. തൊഴിലുടമ വഴിയോ, പെൻഷൻ പ്ലാൻ വഴിയോ, പ്രൊഫഷണൽ-വിദ്യാർത്ഥി സംഘടനകൾ വഴിയോ ഉള്ള ഇൻഷുറൻസ് പരിരക്ഷകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ 2023 ഡിസംബർ 11-ന് മുൻപ് പെൻഷൻ പ്ലാനിലെ ദന്ത ഇൻഷുറൻസിൽ നിന്ന് ഒഴിഞ്ഞുമാറുകയും, ചട്ടങ്ങൾ പ്രകാരം അതിലേക്ക് തിരികെ ചേരാൻ സാധിക്കാത്തതുമായ വിരമിച്ച വ്യക്തികൾക്ക് ഈ പദ്ധതിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകനും പങ്കാളിയും കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നും കുടുംബ വാർഷിക വരുമാനം 90,000 ഡോളറിൽ താഴെയായിരിക്കണമെന്നും നിബന്ധനയുണ്ട്.

നികുതി ആവശ്യങ്ങൾക്കായി കാനഡയിലെ താമസക്കാരായി അംഗീകരിക്കപ്പെട്ടവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കാൻ സാധിക്കൂ. യോഗ്യരായ ഗുണഭോക്താക്കൾക്ക് ‘മൈ സർവീസ് കാനഡ അക്കൗണ്ട്’ (My Service Canada Account) വഴി ഓൺലൈനായി അപേക്ഷ പുതുക്കാവുന്നതാണ്. ഇതിനായി സോഷ്യൽ ഇൻഷുറൻസ് നമ്പർ, ജനനത്തീയതി, മേൽവിലാസം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സ്ഥിരീകരിക്കുകയോ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഇൻഷുറൻസ് പുതുക്കാത്തവർ ആനുകൂല്യത്തിനായി പദ്ധതിയിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടി വരുമെന്നും ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.

Only a few days left to renew the Canada Dental Care Plan; know the deadline and qualifications!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.