വിന്നിപെഗ്: വിന്നിപെഗ് നഗരത്തിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ വിവിധ ബാറുകൾ, റെസ്റ്റോറന്റുകൾ, മണ്ഡലം ഓഫീസുകൾ എന്നിവ ഉൾപ്പെടെ 22 സ്ഥാപനങ്ങളിൽ നടന്ന തീവെപ്പ്, മോഷണം, നാശനഷ്ടം വരുത്തൽ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് 35-കാരനായ ജെസ്സി റോബർട്ട് ഷോൺ വീറ്റ്‌ലാൻഡിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 11-നും നവംബർ 18-നും ഇടയിലുള്ള കാലയളവിലാണ് 22 കുറ്റകൃത്യങ്ങൾ നടന്നത്. ഈ സംഭവങ്ങൾ സമൂഹത്തിൽ ഭയവും ആശങ്കയുമുണ്ടാക്കിയതായി പോലീസ് മേജർ ക്രൈംസ് യൂണിറ്റ് ഇൻസ്പെക്ടർ ജെന്നിഫർ മക്കിന്നൺ പറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ 1763 മെയിൻ സ്ട്രീറ്റിലെ നഹാനി ഫോണ്ടെയ്‌ൻ മണ്ഡലം ഓഫീസ്, 804 സെൽകിർക്ക് അവന്യൂവിലെ ബെർണാഡെറ്റ് സ്മിത്ത് മണ്ഡലം ഓഫീസ്, കോമൺവെൽത്ത് കിച്ചൺ ആൻഡ് ബാർ, ജോണി ജിസ്, ല റോക്ക, ടിപ്സി കൗ തുടങ്ങിയ സ്ഥാപനങ്ങളെയാണ് പ്രധാനമായും ഇയ്യാൾ ലക്ഷ്യമിട്ടത്. ഓരോ സംഭവത്തിലും ജനലുകൾ തകർക്കുക, തീയിടുക, എന്ന ഒരു പാറ്റേൺ പ്രതി പിന്തുടർന്നിരുന്നതായി പോലീസ് കണ്ടെത്തി.
ഒറ്റയ്ക്ക് പ്രവർത്തിച്ച വീറ്റ്‌ലാൻഡിനെതിരെ, വസ്തുവകകളുടെ നാശനഷ്ടം ഉൾപ്പെടെ 13 തീവെപ്പ് കുറ്റങ്ങളും, മനുഷ്യജീവന് ആപത്തുണ്ടാക്കാൻ ശ്രമിച്ചതിനുള്ള ഒരു കുറ്റവും, മോഷണത്തിനും അതിക്രമിച്ചു കടന്നതിനുമുള്ള കേസുകളും ചുമത്തിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന എക്സ്റ്റോർഷൻ കേസുകളുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. വീറ്റ്‌ലാൻഡ് നിലവിൽ കസ്റ്റഡിയിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ കേസുകൾ ഇതിലേക്ക് ബന്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
22 arson and theft cases in Winnipeg: One arrested after months-long investigation






