ടൊറന്റോ: കാനഡയിലെ സ്ഥിരതാമസത്തിന് (PR) വഴിതുറക്കുന്ന ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (OINP) അപേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പുതിയ ഡ്രോ ഫലങ്ങൾ പുറത്തുവന്നു. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീം ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിൽ വൻതോതിൽ ഇൻവിറ്റേഷനുകൾ നൽകിക്കൊണ്ടാണ് ഒന്റാറിയോ പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.
മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീം: ഏറെ കാലത്തിന് ശേഷം നടന്ന ഡ്രോയിലൂടെ 582 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു. കട്ട്-ഓഫ് സ്കോർ 30 പോയിന്റ്.
പി.എച്ച്.ഡി സ്ട്രീം: ഈ വിഭാഗത്തിൽ 525 അപേക്ഷകർക്ക് അവസരം ലഭിച്ചു; കട്ട്-ഓഫ് സ്കോർ 49 പോയിന്റ്.
റെഡി പൈലറ്റ് (REDI): ഇൻ-ഡിമാൻഡ് സ്കിൽസ് വിഭാഗത്തിൽ 39 പേർക്ക് ക്ഷണം ലഭിച്ചു. കട്ട്-ഓഫ് സ്കോർ 30.
ഫോറിൻ വർക്കർ വിഭാഗം: ഈ വിഭാഗത്തിൽ കുറഞ്ഞ സ്കോർ 47 പോയിന്റായി നിശ്ചയിച്ചു. ഇതിൽ 39 പേർക്ക് ക്ഷണം ലഭിച്ചു.
ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീം: ഈ വിഭാഗത്തിൽ 61 പോയിന്റാണ് കുറഞ്ഞ സ്കോർ. ഇതിൽ 39 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.
ഫിസിഷ്യൻ ; ഈ വിഭാഗത്തിൽ 97 പേർക്കാണ് ക്ഷണം ലഭിച്ചത്. 36 പോയിന്റായിരുന്നു കട്ട് ഓഫ് സ്കോർ.
കുറഞ്ഞ പോയിന്റിലും അവസരം
എംപ്ലോയർ ജോബ് ഓഫർ റെഡി പൈലറ്റ് (REDI Pilot) പ്രോഗ്രാമിന് കീഴിൽ ആകെ 39 ഇൻവിറ്റേഷനുകളാണ് ഈ ഘട്ടത്തിൽ നൽകിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയം ഇൻ-ഡിമാൻഡ് സ്കിൽസ് വിഭാഗത്തിൽ വെറും 30 പോയിന്റ് നേടിയവർക്കും ഇൻവിറ്റേഷൻ ലഭിച്ചു എന്നതാണ്. ഉയർന്ന സ്കോറുകൾക്കായി കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ കുറഞ്ഞ പോയിന്റ് നിലവാരം നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അപേക്ഷകർക്ക് ഇത് പ്രതീക്ഷ നൽകുന്നു.
മാറ്റങ്ങൾക്കായി തയ്യാറെടുക്കാം
ഇമിഗ്രേഷൻ ചട്ടങ്ങളിൽ വരാനിരിക്കുന്ന പരിഷ്കാരങ്ങൾക്ക് മുന്നോടിയായി വരും മാസങ്ങളിലും സമാനമായ ഡ്രോകൾ ഉണ്ടാകാനാണ് സാധ്യത. ഒന്റാറിയോയിൽ പഠനം പൂർത്തിയാക്കിയവർക്കും ആരോഗ്യ മേഖലയിലുള്ളവർക്കും വരും മാസങ്ങൾ ഏറെ നിർണായകമാണ്. നിലവിൽ ഒന്റാറിയോ ഇമിഗ്രേഷൻ പൂളിൽ ഉള്ളവർ തങ്ങളുടെ പ്രൊഫൈലുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. യോഗ്യതയുണ്ടാവുക എന്നതിലുപരി, കൃത്യമായ മുൻഗണനാ വിഭാഗങ്ങളിൽ പ്രൊഫൈൽ ഉൾപ്പെടുത്തുക എന്നതാണ് ഇനി പ്രധാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
OINP Draw; Here are the details of the draw held on 2026 March 18



