നോവ സ്കോഷ്യ: നോവ സ്കോഷ്യ കമ്മ്യൂണിറ്റി കോളേജ് (NSCC) 2026 വർഷത്തിന്റെ തുടക്കത്തിൽ പോർട്ട് ഹോക്സ്ബറിയിലെ സ്ട്രയിറ്റ് ഏരിയ കാമ്പസിൽ ഒരു വർഷം നീളുന്ന Wind Turbine Technician പ്രോഗ്രാം ആരംഭിക്കും. 2030-ഓടെ വൈദ്യുതിയുടെ 50% കാറ്റിൽ നിന്ന് ഉൽപാദിപ്പിക്കുക എന്ന പ്രാവിശ്യയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സംരംഭം. Renewable Energy മേഖലയിൽ മികച്ച സാങ്കേതിക വിദഗ്ധരുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും ഈ പദ്ധതി സഹായിക്കും.
NSCC’s School of Technology and Environment-ന്റെ മാനേജരായ പാറ്റി ചാൾട്ടൺ പറയുന്നത്, “പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ കുറവ് നോവ സ്കോഷ്യയുടെ ക്ലീൻ എനർജി ട്രാൻസിഷനെ തടസ്സപ്പെടുത്തിയേക്കാം” എന്നാണ്. ആദ്യഘട്ടത്തിൽ പ്രോഗ്രാം കരയിലെ കാറ്റാടി ടർബൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പിന്നീട് 2035-ഓടെ കടലിലെ കാറ്റാടി ഘടകവും ഉൾപ്പെടുത്തും.
പോർട്ട് ഹോക്സ്ബറി കാമ്പസിലെ NSCC’s Nautical Institute-ന്റെ സാന്നിധ്യം, അതിന്റെ സമുദ്ര നാവിഗേഷൻ സിമുലേറ്റർ, വേവ് ടാങ്ക്, അഗ്നി പരിശീലന സൗകര്യം എന്നിവ, കടലിലെ കാറ്റാടി പരിശീലനത്തിലേക്ക് വിപുലീകരിക്കാൻ ഇതിനെ ഒരു മികച്ച സ്ഥാനമാക്കുന്നു.
സ്ട്രയിറ്റ് ഏരിയ കാമ്പസ് പ്രിൻസിപ്പൽ വിവേക് സക്സേന പറയുന്നുത്, “കാമ്പസിലെ നിലവിലുള്ള സമുദ്രയാത്രയും സുരക്ഷാ പരിശീലന അടിസ്ഥാന സൗകര്യങ്ങളും കടലിലെ കാറ്റാടി വ്യവസായത്തിന് ആവശ്യമായ കഴിവുകളുമായി യോജിക്കുന്നു.” ഇത് പോർട്ട് ഹോക്സ്ബറിയെ ഈ കോഴ്സിന് അനുയോജ്യമാക്കുന്നു. ഇതുവഴി ഭാവിയിലെ കാറ്റാടി സാങ്കേതിക വിദഗ്ധർക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കുകയും നോവ സ്കോഷ്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും.






