ന്യൂഫൗണ്ട്ലാൻഡ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ലിക്കർ കോർപ്പറേഷന്റെ (NLC) ഗെയറുകളിൽ സൂക്ഷിച്ചിരിക്കുന്ന 3.2 മില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ മദ്യശേഖരത്തിന്റെ ഭാവിയെക്കുറിച്ച് ഇതുവരെ തീരുമാനമെടുക്കാതെ പ്രവിശ്യ സർക്കാർ. യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങൾക്ക് പ്രതികരിച്ചായിരുന്നു 2025-ൽ എല്ലാ പ്രവശ്യയും അമേരിക്കൻ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കിയത്. തുടർന്ന് നോവ സ്കോഷ്യ , മാനിറ്റോബ എന്നിവിടങ്ങളിൽ ഈ ശേഖരങ്ങൾ വിൽപ്പനയ്‌ക്കിറക്കി വരുമാനം ചാരിറ്റികൾക്ക് നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും എൻ.എൽ. ഇപ്പോഴും തീരുമാനമെടുക്കാതെ കാത്തുനിൽക്കുകയാണ്.
എൻ.എൽ.സി. പ്രസിഡന്റും സിഇഒയുമായ ബ്രൂസ് കീറ്റിങ്ങിന്റെ വിവരമനുസരിച്ച്, ഈ സ്റ്റോക്ക് വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സർക്കാരിന്റെതാണെന്നും വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രി ക്രെയ്ഗ് പാര്‍ഡി പ്രതികരിക്കാന്‍ തയാറായിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഓഫീസിലൂടെ പുറപ്പെട്ട പ്രസ്താവനയില്‍ “ചർച്ചകള്‍ തുടരുകയാണെന്നും, ഉടന്‍തന്നെ ഒരു തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും” മാത്രമാണ് അറിയിച്ചത്.
യു.എസ്. ഉൽപ്പന്നങ്ങൾ ഒഴിവാക്കിയപ്പോൾ എൻ.എൽ.സി.യുടെ സാമ്പത്തിക ആഘാതം ഏറ്റവും പുതിയ പാദവാർഷിക റിപ്പോർട്ടിൽ വ്യക്തമാണ്. രണ്ടാം പാദത്തിൽ 56.3 മില്യൺ ഡോളറാണ് കമ്പനിയുടെ അറ്റവരുമാനം. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 6.2 ശതമാനം കുറവാണ്. യു.എസ്. വൈൻ വിപണിയിൽ നിന്ന് പിൻവലിച്ചതോടെ, ഉപഭോക്താക്കൾ വില കുറഞ്ഞ മറ്റ് രാജ്യങ്ങളിലെ ഉൽപ്പന്നങ്ങളിലേക്ക് മാറിയതാണ് വരുമാന ഇടിവിന് പ്രധാന കാരണം. വിൽപ്പനയുടെ അളവിൽ വലിയ കുറവുണ്ടായില്ലെങ്കിലും, വരുമാനത്തിലാണ് ഈ മാറ്റം പ്രതിഫലിച്ചത്. എങ്കിലും, ആഘോഷങ്ങളുടെ കാലമായ മൂന്നാം പാദത്തിൽ വരുമാനം മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻ.എൽ.സി. അധികൃതർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US liquor stockpile worth $3.2 million in NLC; NL government without clarifying decision






