ഒന്റാരിയോ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഇറക്കുമതി താരിഫുകൾ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം അഞ്ച് ശതമാനത്തെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ. തേൻ മുതൽ ഹോക്കി സ്റ്റിക്കുകൾ വരെ ഉൾപ്പെടുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്.
വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാറിന്റെ (NAFTA) അടിസ്ഥാനത്തിൽ പോലും ഇത്തവണ ഇളവുകളൊന്നും അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ബിഎംഒയിലെ സീനിയർ ഇക്കണോമിസ്റ്റ് റോബർട്ട് കാവ്ചിച്ചിന്റെ വിലയിരുത്തൽ പ്രകാരം, പുതിയ താരിഫ് നടപടികൾ വർഷംതോറും ഏകദേശം 28 ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള കാനഡൻ കയറ്റുമതിയെ ബാധിക്കാനിടയുണ്ട്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ ഇത് തകർക്കുന്ന സാഹചര്യമല്ലെങ്കിലും, ചില പ്രത്യേക വ്യവസായങ്ങൾക്കും കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങൾക്കും കനത്ത ആഘാതം നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 19 മുതൽ താരിഫുകൾ പ്രാബല്യത്തിൽ വന്നാൽ അതിന്റെ പ്രത്യാഘാതം കൂടുതൽ വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.
സിഐബിസിയിലെ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ബെഞ്ചമിൻ ടാലും ഈ നീക്കത്തെ സമ്പദ്‌വ്യവസ്ഥയെ മുഴുവൻ ബാധിക്കുന്ന നടപടിയെന്നതിലുപരി, ചില പ്രത്യേക മേഖലകളെ ലക്ഷ്യമിടുന്ന താരിഫ് നടപടിയായാണ് വിശേഷിപ്പിക്കുന്നത്. കാനഡയുടെ സപ്ലൈ-മാനേജ്ഡ് ഡയറി സംവിധാനം, ചില പ്രവിശ്യകളിലെ അമേരിക്കൻ മദ്യത്തിനുള്ള നിയന്ത്രണങ്ങൾ, അമേരിക്കൻ വാഹനമേഖലയുമായി ബന്ധപ്പെട്ട ക്വാട്ടാ സംവിധാനങ്ങൾ എന്നിവയാണ് പുതിയ താരിഫിന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ.
New Tariffs: How Big a Blow to Canada? Experts' Assessment
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






