ടൊറോന്റോയിലെ വിമൻസ് കോളേജ് ആശുപത്രിയിൽ നിന്നുള്ള ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്, കാനഡയിലെ സ്വകാര്യ ക്ലിനിക്കുകൾ രോഗികളുടെ സ്വകാര്യ വിവരങ്ങൾ അവരുടെ അറിവോ അനുമതിയോ കൂടാതെ മരുന്ന് കമ്പനികൾക്ക് വിറ്റുവരുന്നു എന്നാണ്.രണ്ട് തരത്തിലുള്ള ബിസിനസ് മോഡലുകൾ ഗവേഷകർ തിരിച്ചറിഞ്ഞു. ഒന്ന്, ക്ലിനിക്കുകൾ നേരിട്ട് രോഗികളുടെ വിവരങ്ങൾ ഡാറ്റ വ്യാപാരികൾക്ക് വിൽക്കുന്നത്. രണ്ട്, ഡാറ്റ വ്യാപാര കമ്പനികൾ തന്നെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത്.
നിലവിലെ സ്വകാര്യതാ നിയമങ്ങൾ ഡിജിറ്റൽ യുഗത്തിൽ തികച്ചും അപര്യാപ്തമാണ്,” എന്ന് പ്രധാന ഗവേഷക ഡോ. ഷെറിൽ സ്പിത്തോഫ് അഭിപ്രായപ്പെട്ടു. “ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഈ വിവരങ്ങൾ ഉപയോഗിച്ച് ചികിത്സാ രീതികളിൽ അനുചിതമായ സ്വാധീനം ചെലുത്തുന്നത് രോഗികൾക്ക് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
സ്വകാര്യതാ കമ്മീഷണർമാരും ആരോഗ്യ പ്രവർത്തകരും ആരോഗ്യ സ്വകാര്യതാ നിയമങ്ങളിൽ അടിയന്തിര പരിഷ്കാരങ്ങളും കൂടുതൽ നിയന്ത്രണങ്ങളും ആവശ്യപ്പെടുന്നു. കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടാനും ശക്തമായ സംരക്ഷണത്തിനായി നിലകൊള്ളാനും അവർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.



