📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒഎഎസ് പെൻഷൻ കുറയുമോ? കാനഡയിൽ പുതിയ ‘Clawback’ നിയമങ്ങൾ വരുന്നു

Canada Varthakal by Canada Varthakal
May 15, 2026
in Canada
Reading Time: 1 min read
ഒഎഎസ് പെൻഷൻ കുറയുമോ? കാനഡയിൽ പുതിയ ‘Clawback’ നിയമങ്ങൾ വരുന്നു

credits google


ടൊറന്റോ: കാനഡയിലെ മുതിർന്ന പൗരന്മാർക്കുള്ള ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പെൻഷൻ തുകകളിൽ ഈ ജൂലൈ മാസം മുതൽ വലിയ മാറ്റങ്ങൾ വരുന്നു. കാനഡ റവന്യൂ ഏജൻസി (CRA) പ്രഖ്യാപിച്ച പുതിയ OAS Clawback / Recovery Tax വരുമാന പരിധികൾ പ്രാബല്യത്തിൽ വരുന്നതോടെ പലർക്കും ലഭിക്കുന്ന പെൻഷൻ തുക കുറയുകയോ അല്ലെങ്കിൽ പൂർണ്ണമായി ഇല്ലാതാവുകയോ ചെയ്തേക്കാം

WhatsApp Image 2026 05 05 at 1.25.26 AM

ഒരു നിശ്ചിത പരിധിയിൽ കൂടുതൽ വാർഷിക വരുമാനമുള്ള മുതിർന്ന പൗരന്മാർ തങ്ങൾക്ക് ലഭിക്കുന്ന ഒഎഎസ് പെൻഷൻ തുകയുടെ ഒരു ഭാഗം സർക്കാരിലേക്ക് തിരികെ അടയ്ക്കണം എന്ന നിയമമാണിത്. നിങ്ങളുടെ 2025-ലെ ആകെ വരുമാനത്തെ (Net World Income) അടിസ്ഥാനമാക്കിയാണ് 2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള കാലയളവിലെ പെൻഷൻ തുക നിശ്ചയിക്കുന്നത്. വരുമാന പരിധി കവിഞ്ഞാൽ, ഓരോ അധിക ഡോളറിനും 15 സെന്റ് വീതം പെൻഷനിൽ നിന്ന് കുറയ്ക്കും. വിലക്കയറ്റം കണക്കിലെടുത്ത് ഇത്തവണ വരുമാന പരിധിയിൽ സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ADVERTISEMENT

പുതിയ നിയമപ്രകാരം കുറഞ്ഞ വരുമാന പരിധി $93,454 ആയി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളുടെ 2025-ലെ ആകെ വരുമാനം ഈ തുകയിൽ താഴെയാണെങ്കിൽ പെൻഷൻ പൂർണ്ണമായി ലഭിക്കും, എന്നാൽ ഇതിന് മുകളിലോട്ട് പോകുമ്പോഴാണ് പെൻഷൻ തുക കുറഞ്ഞുതുടങ്ങുന്നത്. 65 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് പരമാവധി വരുമാന പരിധി $152,062 ആണ്, വരുമാനം ഇതിലും കൂടിയാൽ ഒഎഎസ് പെൻഷൻ പൂർണ്ണമായും ഇല്ലാതാകും. അതേസമയം 75 വയസ്സും അതിനുമുകളിലുള്ളവർക്കും പെൻഷൻ തുകയിൽ നേരത്തെ തന്നെ 10% വർദ്ധനവ് ഉള്ളതിനാൽ ഇവർക്കുള്ള ഉയർന്ന പരിധി $157,923 ആയി നിശ്ചയിച്ചിരിക്കുന്നു, ഈ തുകയ്ക്ക് മുകളിൽ വരുമാനമുള്ള പ്രായമായവർക്ക് പെൻഷൻ ലഭിക്കില്ല.

ADVERTISEMENT

തൊഴിൽ വരുമാനം, ആർആർഎസ്പി (RRSP) പിൻവലിക്കലുകൾ, പ്രോപ്പർട്ടി വിൽപ്പനയിലൂടെയുള്ള ലാഭം (Capital Gains), വിദേശത്ത് നിന്നുള്ള വരുമാനം എന്നിവയെല്ലാം ഈ പരിധി കണക്കാക്കാൻ ഉപയോഗിക്കും, എന്നാൽ ടിഎഫ്എസ്എ (TFSA) വഴിയുള്ള പിൻവലിക്കലുകൾ ഇതിൽ ഉൾപ്പെടില്ല. കാനഡയ്ക്ക് പുറത്ത് താമസിച്ചുകൊണ്ട് ഒഎഎസ് പെൻഷൻ കൈപ്പറ്റുന്ന മലയാളികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. കാനഡയ്ക്ക് പുറത്തുള്ള വരുമാനം ഉൾപ്പെടെ നിങ്ങളുടെ ലോകത്തെവിടെ നിന്നുമുള്ള ആകെ വരുമാനം അടിസ്ഥാനമാക്കിയാണ് ഈ Clawback നിശ്ചയിക്കുന്നത്. പെൻഷൻ തുക മുടങ്ങാതെ ലഭിക്കുന്നതിനായി ‘ഓൾഡ് ഏജ് സെക്യൂരിറ്റി റിട്ടേൺ ഓഫ് ഇൻകം’ ഏപ്രിൽ 30-നകം സിആർഎ-യിൽ സമർപ്പിച്ചിരിക്കണം. ഇതുവരെയും ഈ റിട്ടേൺ ഫയൽ ചെയ്യാത്തവർ പെട്ടെന്ന് തന്നെ സിആർഎ-യുമായി ബന്ധപ്പെടേണ്ടതാണ്, അല്ലാത്തപക്ഷം വരും മാസങ്ങളിൽ പെൻഷൻ മുടങ്ങാൻ സാധ്യതയുണ്ട്.

ഒരു ആശ്വാസവാർത്ത എന്തെന്നാൽ കാനഡ പെൻഷൻ പ്ലാൻ (CPP) തുകകളെ ഈ പുതിയ നിയമങ്ങൾ ബാധിക്കില്ല. സിപിപി എന്നത് നിങ്ങൾ ജോലി ചെയ്യുമ്പോൾ അടച്ച വിഹിതത്തെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ, നിങ്ങളുടെ വരുമാനം എത്ര കൂടിയാലും സിപിപി തുക കുറയ്ക്കാൻ സർക്കാരിന് നിയമമില്ല, ഒഎഎസ് പെൻഷന് മാത്രമേ ഈ വരുമാന പരിശോധന ബാധകമാകൂ. 2025-ൽ ഒരു താൽക്കാലിക സാമ്പത്തിക നേട്ടം ഉണ്ടായതുമൂലം നിലവിൽ 2026-ൽ വരുമാനം കുറവാണെങ്കിൽ പോലും, ഈ ജൂലൈയിലെ പെൻഷൻ കുറവ് നേരിടേണ്ടി വരും. സങ്കീർണ്ണമായ നികുതി സാഹചര്യങ്ങളുള്ളവർ ഒരു ടാക്സ് പ്രൊഫഷണലിന്റെ സഹായം തേടുന്നത് നന്നായിരിക്കും. New OAS Clawback Rules In 2026 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ
Canada

കാനഡ തൂക്കി! ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ; ഉന്നതവിദ്യാഭ്യാസത്തിൽ ആദ്യ അഞ്ചിൽ

by Canada Varthakal
May 15, 2026
കാനഡ പാസ്‌പോർട്ടിനായി നെട്ടോട്ടം; അമേരിക്കക്കാരുടെ തള്ളിക്കയറ്റത്തിൽ നടുങ്ങി കനേഡിയൻ ആർക്കൈവ്സ്
Canada

കാനഡ പാസ്‌പോർട്ടിനായി നെട്ടോട്ടം; അമേരിക്കക്കാരുടെ തള്ളിക്കയറ്റത്തിൽ നടുങ്ങി കനേഡിയൻ ആർക്കൈവ്സ്

by Canada Varthakal
May 15, 2026
ചക്രമുരുട്ടി ഇവി വിപ്ലവം! കാനഡയിൽ പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്; റെക്കോർഡിട്ട് ഇലക്ട്രിക് വാഹനങ്ങൾ
Canada

ചക്രമുരുട്ടി ഇവി വിപ്ലവം! കാനഡയിൽ പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്; റെക്കോർഡിട്ട് ഇലക്ട്രിക് വാഹനങ്ങൾ

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.