ഒട്ടാവ: കാനഡയിലെ കുടിയേറ്റ അപേക്ഷകൾ കെട്ടിക്കിടക്കുന്നതിൻ്റെ എണ്ണം (Backlog) വീണ്ടും വർദ്ധിച്ച് ഒരു മില്ല്യണിലേക്ക് അടുക്കുന്നു. കുടിയേറ്റ വകുപ്പ് (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ 30 വരെ 996,700 അപേക്ഷകളാണ് ബാക്ക്ലോഗിലുള്ളത്. 2024 നവംബറിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി
ബാക്ക്ലോഗിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത് സ്റ്റഡി പെർമിറ്റ് (Study Permit) അപേക്ഷകളിലാണ്. മുൻപത്തെ മാസത്തെ അപേക്ഷിച്ച് 10% വർദ്ധനവാണ് ഈ വിഭാഗത്തിൽ ഒറ്റമാസം കൊണ്ട് ഉണ്ടായത്. സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ 42% നിലവിൽ ബാക്ക്ലോഗിലാണ്. ഇതോടെ, കാനഡയിൽ പഠനത്തിനായി കാത്തിരിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രോസസ്സിംഗ് വൈകുന്നത് കനത്ത ആശങ്കയാകുകയാണ്. ഈ വർഷം ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സ്റ്റഡി പെർമിറ്റ് ബാക്ക്ലോഗാണ് ഇത്.
വിവിധ അപേക്ഷാ വിഭാഗങ്ങളിലെ ബാക്ക്ലോഗ്
IRCC-യുടെ മൊത്തം അപേക്ഷാ ശേഖരം (Total Inventory) 2,200,100 ആയി ഉയർന്നു. ഇതിൽ സേവന നിലവാരത്തിനപ്പുറം (Service Standards) കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കണക്കുകൾ ഇപ്രകാരമാണ്:
സ്ഥിരതാമസ അപേക്ഷകൾ (Permanent Residence): 482,400 അപേക്ഷകൾ ബാക്ക്ലോഗിലാണ്. ഫാമിലി സ്പോൺസർഷിപ്പ് (Family Sponsorship) അപേക്ഷകളിൽ 19% ബാക്ക്ലോഗ് രേഖപ്പെടുത്തി, ഇത് 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
താൽക്കാലിക താമസ അപേക്ഷകൾ (Temporary Residence): വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, വിസിറ്റർ വിസ എന്നിവ ഉൾപ്പെടെ 461,100 അപേക്ഷകൾ ബാക്ക്ലോഗിലുണ്ട്. വർക്ക് പെർമിറ്റ് അപേക്ഷകളുടെ 48% ബാക്ക്ലോഗിലാണ്.
പൗരത്വ അപേക്ഷകൾ (Citizenship): 53,200 പൗരത്വ അപേക്ഷകളാണ് നിലവിൽ ബാക്ക്ലോഗിലുള്ളത് (മൊത്തം അപേക്ഷകളുടെ 21%).
എന്താണ് ബാക്ക്ലോഗ്?
ഒരു അപേക്ഷയുടെ പ്രോസസ്സിംഗ് സമയം IRCC മുൻകൂട്ടി പ്രസിദ്ധീകരിച്ച സേവന നിലവാരം (ഉദാഹരണത്തിന്, എക്സ്പ്രസ് എൻട്രിക്ക് 6 മാസം, ഫാമിലി സ്പോൺസർഷിപ്പിന് 12 മാസം) കവിയുമ്പോൾ, ആ അപേക്ഷ ബാക്ക്ലോഗിൽ ഉൾപ്പെടുത്തുന്നു. മൊത്തം അപേക്ഷകളിൽ 80% സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാനാണ് IRCC ലക്ഷ്യമിടുന്നത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New IRCC Update On Immigration Backlog






