സാമ്പത്തിക പിന്തുണ തേടിയ ഒരാഴ്ചയ്ക്ക് ശേഷം, ഹഡ്സൺസ് ബേ ആറ് സ്റ്റോറുകൾ തുറന്നുവയ്ക്കാനും ബാക്കിയുള്ളവ ലിക്വിഡേറ്റ് ചെയ്യാൻ കോടതി അനുമതി തേടാനും തീരുമാനിച്ചു.കമ്പനി ഇന്ന് ഒന്റാറിയോ ജഡ്ജി മുമ്പാകെ ഹാജരാകും. തിങ്കളാഴ്ച മുതൽ ലിക്വിഡേഷൻ തുടങ്ങാനാണ് പദ്ധതി.
ഹഡ്സൺസ് ബേയുടെ അഭിഭാഷകൻ ആഷ്‌ലി ടെയ്‌ലർ പറയുന്നതനുസരിച്ച്, സമീപകാല വിൽപന കമ്പനിയുടെ പ്രതീക്ഷകളെ മറികടന്നതിനാലാണ് കമ്പനി ഈ അഭ്യർത്ഥന നടത്തുന്നത്.ഇത് കമ്പനിക്ക് ആറ് കടകൾ തുറന്നു നിർത്താനും ചില വായ്പകൾ തിരിച്ചടയ്ക്കാനും സഹായിച്ചു.
നല്ല പുനഃസംഘടനാ പദ്ധതി ലഭിച്ചാൽ കൂടുതൽ സ്റ്റോറുകൾ രക്ഷിക്കാൻ സാധിച്ചേക്കും. എന്നാൽ വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ബാക്കി സ്റ്റോറുകളും അടച്ചുപൂട്ടേണ്ടിവരും.
ഇപ്പോൾ 9,364 ജീവനക്കാരുടെ ഭാവിയാണ് അപകടത്തിൽ. കോടതി അനുമതി വന്നാൽ, 80 ഹഡ്സൺസ് ബേ സ്റ്റോറുകൾ, മൂന്ന് സാക്‌സ് ഫിഫ്‌ത് അവന്യൂ, 13 സാക്‌സ് ഓഫ് ഫിഫ്ത് സ്റ്റോറുകൾ എന്നിവ അടച്ചുപൂട്ടേണ്ടിവരും.
ഇത് തൊഴിലാളികൾക്കും റീട്ടെയിൽ മേഖലയ്ക്കും വലിയ ആഘാതമുണ്ടാക്കും.



