കാനഡയിൽ ഡിസംബർ 2025 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുന്ന പ്രധാന നിയമങ്ങളും നയപരമായ മാറ്റങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഈ മാറ്റങ്ങൾ തൊഴിലാളികൾക്കും യാത്രക്കാർക്കും വീട്ടുടമകൾക്കും നിർണായകമാകും.
- കാനഡ സ്ട്രോങ്ങ് പാസ്: സൗജന്യ യാത്രാ ആനുകൂല്യങ്ങൾ (ഡിസംബർ 12 മുതൽ)
രാജ്യത്തുടനീളം താങ്ങാനാവുന്ന യാത്രാസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘കാനഡ സ്ട്രോങ്ങ് പാസ്’ (Canada Strong Pass) ഡിസംബർ 12, 2025 മുതൽ ജനുവരി 15, 2026 വരെ വീണ്ടും സജീവമാക്കും. ഇതിലൂടെ കാനഡയിലെ ദേശീയ ഉദ്യാനങ്ങളിലും ചരിത്ര സ്മാരകങ്ങളിലും സൗജന്യ പ്രവേശനം. ക്യാമ്പ് ഗ്രൗണ്ട് ഫീസുകളിലും മറ്റ് താമസ സൗകര്യങ്ങളിലും കിഴിവുകളും കിട്ടും. VIA റെയിൽ വഴിയുള്ള രാജ്യത്തിനകത്തുള്ള യാത്രകൾക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ടിക്കറ്റുകൾ ലഭ്യമാക്കും.
- ജീവനക്കാർക്ക് പുതിയ അവകാശങ്ങളും അവധികളും (ഡിസംബർ 12 മുതൽ)
കാനഡ ലേബർ കോഡിൽ വരുത്തിയ പുതിയ ഭേദഗതികൾ വഴി ഫെഡറൽ റെഗുലേറ്റഡ് തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തി. 20 ആഴ്ചക്ക് ശേഷമുള്ള ഗർഭസ്ഥശിശുവിന്റെ മരണം (Stillbirth) സംഭവിച്ചാൽ 8 ആഴ്ച വരെ അവധിക്ക് അർഹതയുണ്ടാകും. മറ്റ് ഗർഭകാല പ്രശാനങ്ങൾ കാര്യത്തിൽ 3 മാസത്തെ സേവനമുള്ള ജീവനക്കാർക്ക് 3 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. കുട്ടിയുടെയോ പങ്കാളിയുടെയോ മരണം സംഭവിച്ചാൽ 8 ആഴ്ച വരെ അവധി അനുവദിക്കും. ദീർഘകാല അവധിക്കു ശേഷം ജീവനക്കാർക്ക് അതേ സ്ഥാനത്തോ സമാനമായ സ്ഥാനത്തോ തിരികെയെത്താൻ നിയമപരമായ സംരക്ഷണം ഉറപ്പാക്കും.
- മയക്കുമരുന്ന് നിയന്ത്രണങ്ങൾ കർശനമാക്കി (ഡിസംബർ 19 മുതൽ)
കാരിസോപ്രോഡോൾ (Carisoprodol) എന്ന മയക്കുമരുന്നിന് ഡിസംബർ 19 മുതൽ സ്ഥിരം ഫെഡറൽ നിയന്ത്രണം ഏർപ്പെടുത്തും. ഇത് അനധികൃത മയക്കുമരുന്ന് ശൃംഖലകൾക്ക് എതിരായ സർക്കാരിന്റെ കർശന നടപടിയുടെ ഭാഗമാണ്. അനധികൃതമായി ഈ മരുന്ന് കൈവശം വെക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ വിൽക്കുന്നതിനോ കടുത്ത ശിക്ഷ ലഭിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Canada Laws and Changes Coming In December 2025






