ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിലെ താമസക്കാർക്കായി പുതിയ വെർച്വൽ ഹെൽത്ത് കെയർ സേവനം ചൊവ്വാഴ്ച മുതൽ നിലവിൽ വരികയാണ്. ‘വെർച്വൽ കെയർ എൻബി’ എന്ന പേരിൽ ആരംഭിക്കുന്ന ഈ സംവിധാനത്തിലൂടെ ആഴ്ചയിൽ ഏഴു ദിവസവും വീഡിയോ, ഫോൺ, ചാറ്റ് എന്നിവ വഴി ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഫാമിലി ഡോക്ടർമാരില്ലാത്തവർക്കും അടിയന്തരമായി ചികിത്സ ആവശ്യമുള്ളവർക്കും ഈ സേവനം വലിയ ആശ്വാസമായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഓൺലൈൻ ലക്ഷണ പരിശോധനയിലൂടെയോ ടെലികെയർ 811 വഴിയോ ഈ സേവനത്തിലേക്ക് പ്രവേശിക്കാം. അവിടെനിന്ന് രോഗിയുടെ അവസ്ഥയനുസരിച്ച് ഏറ്റവും അനുയോജ്യമായ ചികിത്സാ മാർഗങ്ങൾ നിർദ്ദേശിക്കും.

സാധാരണയായി കണ്ടുവരുന്ന അസുഖങ്ങൾ, പരിക്കുകൾ, അണുബാധകൾ എന്നിവയ്ക്ക് ഈ സംവിധാനം വഴി ചികിത്സ തേടാവുന്നതാണ്. കൂടാതെ മരുന്നുകൾ പുതുക്കുന്നതിനും ലാബ് പരിശോധനകൾക്കുമായുള്ള റഫറലുകൾക്കും ഈ സേവനം ഉപയോഗിക്കാം. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് സേവനം ലഭ്യമാകുക. സെയിം ഡേ അല്ലെങ്കിൽ നെക്സ്റ്റ് ഡേ അപ്പോയിന്റ്‌മെന്റുകൾ ഇതിനായി ബുക്ക് ചെയ്യാവുന്നതാണ്.
സാധുവായ മെഡികെയർ കാർഡ് ഉള്ള എല്ലാ ന്യൂ ബ്രൺസ്‌വിക്ക് നിവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവിലുണ്ടായിരുന്ന ഇ-വിസിറ്റ് എൻബി (eVisitNB) സേവനത്തിന് പകരമായാണ് പുതിയ സംവിധാനം എത്തുന്നത്. ലക്സംബർഗ് ആസ്ഥാനമായുള്ള ഫൗണ്ട്എവർ (Foundever) എന്ന കമ്പനിയുമായി ചേർന്നാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. 26 മില്യൺ ഡോളറിന്റെ കരാറിലാണ് പുതിയ സേവനം ആരംഭിക്കുന്നത്.
New Brunswick’s new virtual health-care service launches Tuesday
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





