Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്‌വിക് ബജറ്റിൽ 1.4 ബില്യൺ ഡോളർ കമ്മി; തസ്തികകൾ വെട്ടിക്കുറയ്ക്കാനും ഹൈവേ ടോളിനും ശുപാർശ

Canada Varthakal by Canada Varthakal
March 18, 2026
in New Brunswick
Reading Time: 1 min read
ന്യൂ ബ്രൺസ്‌വിക് ബജറ്റിൽ 1.4 ബില്യൺ ഡോളർ കമ്മി; തസ്തികകൾ വെട്ടിക്കുറയ്ക്കാനും ഹൈവേ ടോളിനും ശുപാർശ

ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്‌വിക് നിയമസഭയിൽ ചൊവ്വാഴ്ച അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1.4 ബില്യൺ ഡോളറോളം കമ്മി രേഖപ്പെടുത്തി. ആകെ 15.6 ബില്യൺ ഡോളർ അടങ്കൽ പ്രതീക്ഷിക്കുന്ന ബജറ്റിലൂടെ പ്രവിശ്യയുടെ കടം 2 ബില്യൺ ഡോളറായി വർദ്ധിക്കുമെന്നും വിലയിരുത്തുന്നു. ഇതോടെ പ്രവിശ്യയുടെ കടം-ജിഡിപി അനുപാതം 30.8 ശതമാനമായി ഉയർന്നു. വർദ്ധിച്ചുവരുന്ന കടബാധ്യത നേരിടാൻ വരും വർഷങ്ങളിൽ കൂടുതൽ കർശനമായ തീരുമാനങ്ങൾ വേണ്ടിവരുമെന്ന് ധനമന്ത്രി റെനെ ലെഗസി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സിവിൽ സർവീസിൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ 1,400 തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. ഇതിലൂടെ 100 മില്ല്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. കൂടാതെ, ആറ് മ്യൂസിയങ്ങളും പാർക്കുകളും അടച്ചുപൂട്ടാനോ കമ്മ്യൂണിറ്റി പങ്കാളികൾക്ക് കൈമാറാനോ ബജറ്റ് നിർദ്ദേശിക്കുന്നു. സെന്റ് ആൻഡ്രൂസിലെ ഷെരീഫ് ആൻഡ്രൂസ് ഹൗസ്, റെക്സ്റ്റണിലെ ബോണർ ലോ കോമൺ, എഡ്മണ്ട്സ്റ്റണിലെ ആന്റിക് ഓട്ടോമൊബൈൽ മ്യൂസിയം എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ADVERTISEMENT

നോവ സ്കോഷ – ന്യൂ ബ്രൺസ്‌വിക് അതിർത്തിയിലെ ഓലക്കിൽ (Aulac) 2028 മുതൽ ടോൾ ബൂത്തുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി നിയമനിർമ്മാണ നടപടികൾ പൂർത്തിയാക്കാൻ 18 മുതൽ 24 മാസം വരെ സമയമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വർഷം തോറും 10.4 മില്യൺ ഡോളർ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ തുക റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കും. എന്നാൽ ക്യുബെക് അതിർത്തിയിൽ ടോൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും നോവ സ്കോഷ്യ യുമായി ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.

നാല് വകുപ്പുകളിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പിന് ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവായി 710 മില്യൺ ഡോളർ അധികം അനുവദിച്ചു. അതേസമയം, പൊതുമേഖലയിലുള്ള നാല് സർവ്വകലാശാലകളുടെ പ്രവർത്തന ഗ്രാൻന്റുകൾ ഈ വർഷം വർദ്ധിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ കുറവും കുടിയേറ്റ നയത്തിലെ മാറ്റങ്ങളും പരിഗണിച്ചാണ് ഈ തീരുമാനം. സർവ്വകലാശാലകൾ ഭാവിയിൽ സ്വയം ചെലവ് കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.

New Brunswick budget faces $1.4 billion deficit; job cuts, highway tolls recommended

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.