ഒട്ടാവ ∙ രാജ്യാന്തര ക്രിമിനൽ കോടതിയുടെ (ഐ.സി.സി.) അറസ്റ്റ് വാറന്റ് നിലനിൽക്കെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഐ.സി.സി.യുടെ വാറന്റ് നടപ്പാക്കുമെന്നും കാർണി വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് പാലിക്കുമോ എന്ന ചോദ്യത്തിന് കാർണി ‘അതെ’ എന്ന് മറുപടി നൽകി.
കഴിഞ്ഞ നവംബറിലാണ് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്. സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തൽ, ജനങ്ങളെ പട്ടിണിക്കിടൽ, ആശുപത്രികളടക്കം തകർക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചായിരുന്നു നെതന്യാഹുവിനെതിരായ ഐ.സി.സി. നടപടി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Benjamin Netanyahu would be arrested if he enters Canada, affirms Canadian Prime Minister Mark Carney to enforce ICC arrest warrant



