Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടം: പ്രധാന പ്രതി സുഹൈൽ സജീവ് ഒഴികെയുള്ളവർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Canada Varthakal by Canada Varthakal
November 6, 2026
in Kerala
Reading Time: 1 min read
Nedumbassery Mini Cooper Crash

Nedumbassery Mini Cooper Crash

കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകട കേസിൽ കാറോടിച്ച സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന നിനവ്, ജോയൽ, അമീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. അതേസമയം, ഒന്നാം പ്രതിയായ സുഹൈൽ സജീവിന് പത്തു ദിവസത്തിന് ശേഷം മാത്രമേ ജാമ്യം നൽകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

image

സംഭവം അപൂർവ്വവും ദൗർഭാഗ്യകരവുമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിട്ടില്ലേ എന്ന് പ്രോസിക്യൂഷനോട് ചോദിച്ചു. പ്രതികൾ കഴിഞ്ഞ ഒരു മാസമായി റിമാൻഡിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുബോധത്തിന് അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നും കൃത്യമായ നിയമവും നടപടിക്രമങ്ങളും പാലിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്നും വ്യക്തമാക്കി. ഇനിയും കസ്റ്റഡിയിൽ തുടരാൻ തക്ക ശക്തമായ കാരണങ്ങൾ വേണമെന്നും കോടതി കൂട്ടിച്ചേർത്തു.

ADVERTISEMENT

അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികൾ മൊഴി നൽകാൻ മുന്നോട്ട് വരില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിന്റെ അന്വേഷണം പത്തു ദിവസത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.

അതിനിടെ, അപകടസമയത്ത് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ വാഹനം കടുത്ത അമിതവേഗതയിലായിരുന്നുവെന്ന് ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വരെ കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് ഇത് 144 കിലോമീറ്ററായിരുന്നുവെന്നും, അപകടത്തിന് ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് അമർത്തിയതെന്നും പരിശോധനയിൽ വ്യക്തമായിരുന്നു.

Also Read: കാലാവസ്ഥ മാറുന്നു, കാനഡയിൽ നവംബറിലും വിട്ടുമാറാതെ കൊതുകുശല്യം; പിന്നിൽ എൽ നിനോ പ്രതിഭാസം?

കഴിഞ്ഞ ഒക്ടോബർ 10-ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച ആഡംബര കാർ മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുന്നത്. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ ഒരു കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഈ വിദ്യാർത്ഥികൾ, ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടത്തിന് ഇരയായത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: kerala
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Kochi doctor assault case
Kerala

ഹണി ട്രാപ്പെന്ന് സംശയം; ആറു കോടി ആവശ്യപ്പെട്ട് യുവ നടിയും സംഘവും, സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി

by Canada Varthakal
November 5, 2026
Athulya Chandra & Bibin Perumbally
Kerala

ഡോക്ടറെ അപ്പാർട്ട്മെന്റിലെത്തിച്ച് മർദിച്ച് കവർച്ച; നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പള്ളിയും പിടിയിൽ

by Canada Varthakal
November 5, 2026
Kerala PSC exam irregularity
Kerala

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറിയുടെ മൊഴി

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.