ന്യൂ ബ്രൺസ്‌വിക്കിൽ താമസിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് നടത്താനും ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് സ്ഥിര താമസത്തിനുള്ള വഴികൾ തുറന്ന് ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (NBPNP). NBPNP വഴി 2025 ഓഗസ്റ്റ് 11 മുതൽ 19 വരെ നടന്ന വിവിധ ഡ്രോകളിലൂടെ 1,052 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചു.
ന്യൂ ബ്രൺസ്‌വിക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) വഴി 2025 ഓഗസ്റ്റ് 11 മുതൽ 19 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദവിവരങ്ങൾ പരിശോധിക്കാം.
ന്യൂ ബ്രൺസ്‌വിക്ക് സ്കിൽഡ് വർക്കർ സ്ട്രീം
ന്യൂ ബ്രൺസ്‌വിക്ക് എക്സ്പീരിയൻസ് പാത്ത്‌വേ: 481 ഇൻവിറ്റേഷൻ
തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: ഹെൽത്ത് കെയർ, വിദ്യാഭ്യാസം, സാമൂഹിക, കമ്മ്യൂണിറ്റി സേവനങ്ങൾ, നിർമ്മാണ തൊഴിലുകൾ.
*NOC 42201, 75101 എന്നിവ ഒഴികെ.
ന്യൂ ബ്രൺസ്‌വിക്ക് ഗ്രാജ്വേറ്റ്‌സ് പാത്ത്‌വേ: 389 ഇൻവിറ്റേഷൻ
തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: എല്ലാ മേഖലകളും.
*NOC 42201, 62200, 75101 എന്നിവ ഒഴികെ.
ന്യൂ ബ്രൺസ്‌വിക്ക് സ്കിൽഡ് വർക്കേഴ്സ് പാത്ത്‌വേ: 132 ഇൻവിറ്റേഷൻ
തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: ഫ്രാങ്കോഫോൺ വിഭാഗത്തിൽപ്പെട്ട എല്ലാ മേഖലകളിലെയും അപേക്ഷകർ.
*NOC 42201, 62200, 75101 എന്നിവ ഒഴികെ.
ന്യൂ ബ്രൺസ്‌വിക്ക് എക്സ്പ്രസ് എൻട്രി സ്ട്രീം
എംപ്ലോയിമെന്റ് ഇൻ ന്യൂ ബ്രൺസ്‌വിക്ക് (Employment in New Brunswick) പാത്ത്‌വേ: 50 ഇൻവിറ്റേഷൻ
തിരഞ്ഞെടുക്കപ്പെട്ട തൊഴിൽ വിഭാഗങ്ങൾ: എല്ലാ മേഖലകളും.
*NOC 42201, 62200 എന്നിവ ഒഴികെ.
കട്ട്-ഓഫ് തീയതി: 2025 ഓഗസ്റ്റ് 10, രാത്രി 11:59 (AST).
ന്യൂ ബ്രൺസ്‌വിക്കിന്റെ സാമ്പത്തിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഴിവുകൾ, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയെ അടിസ്ഥാനമാക്കി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത് നാമനിർദ്ദേശം ചെയ്യുമ്പോൾ, സ്ഥിര താമസത്തിനുള്ള അപേക്ഷകളിൽ IRCCയാണ് അന്തിമ തീരുമാനം എടുക്കുന്നത്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Details of the latest NBPNP draws



