മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) 2025 നവംബറിലെ ആദ്യ നറുക്കെടുപ്പിൽ 47 പേർക്ക് ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAA) അയച്ചു. നവംബർ 6ന് നടന്ന 257 ആമത് ഡ്രോയിൽ സ്കിൽഡ് വർക്കർ സ്ട്രീം (Skilled Worker Stream) അപേക്ഷകരെയാണ് ക്ഷണിച്ചത്. MPNP നേരിട്ട് ക്ഷണിച്ച (Directly Invited) വിദഗ്ദ്ധ തൊഴിലാളി അപേക്ഷകൾ മാത്രമാണ് ഈ ഡ്രോയിൽ പരിഗണിച്ചത്.
ക്ഷണം ലഭിച്ചവരുടെ വിഭാഗങ്ങൾ (LAA വിതരണം)
നറുക്കെടുപ്പിൽ ക്ഷണം ലഭിച്ച 47 പേർ താഴെ പറയുന്ന ഇനിഷ്യേറ്റീവുകൾക്ക് കീഴിൽ അപേക്ഷിച്ചവരാണ്:
എംപ്ലോയർ സർവ്വീസസ് (Employer Services): 11
ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി (Francophone Community): 18
റീജിയണൽ കമ്മ്യൂണിറ്റീസ് (Regional Communities): 12
എത്നോകൾച്ചറൽ കമ്മ്യൂണിറ്റീസ് (Ethnocultural Communities): 4
താൽക്കാലിക പൊതുനയം (TPP – Temporary Public Policy): 2
ഈ 47 പേരിൽ 10 പേർക്ക് സാധുവായ എക്സ്പ്രസ് എൻട്രി (Express Entry) പ്രൊഫൈൽ നമ്പറും ജോബ് സീക്കർ വാലിഡേഷൻ കോഡും ഉണ്ടായിരുന്നവരാണ്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
MPNP Draw November 6th 2025



