കാനഡയിലെ ഡാർട്ട്മൗത്തിൽ നടന്ന അറ്റ്ലാന്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായി മോങ്‌ടൺ യുണൈറ്റഡ്.ആവേശകരമായ ഫൈനൽ മത്സരത്തിൽ മനു ജോർജ് (സൺലൈഫ് ) സ്പോൺസർ ചെയ്ത മോങ്ടൺ യുണൈറ്റഡ് 8 വിക്കറ്റിനാണ് ഗുജറാത്ത് ജയിന്റ്സിനെ തോൽപ്പിച്ചത്. സ്‌പൈകനാർഡിയൻസ് സംഘടിപ്പിച്ച മത്സരം ജൂൺ 7,8 തീയതിയിലായി ഡോൺ ബെയർ ഫീൽഡ് സ്റ്റേഡിയത്തിലാണ് നടന്നത്. 16 ടീമുകളാണ് ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരച്ചത്. 1200 ഡോളറും ട്രോഫിയുമായിരുന്നു വിജയികൾക്കുള്ള സമ്മാനം.
ടോസ് നേടിയ മോങ്ടൺ യുണൈറ്റഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബോളിൽ തന്നെ ഫെനിൽ പട്ടേലിനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.നിതിൻ ചാൾസും അബിൻ ഷൈബുവും മോങ്ടൺ യുണൈറ്റഡിനായി രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി. 6 ഓവറിൽ 46 റൺസാണ് ഗുജറാത്ത് ജയൻ്റ്സ് നേടിയത്. 47 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മോങ്ടൺ യുണൈറ്റഡ് 8 വിക്കറ്റ് ബാക്കി നിൽക്കെ മത്സരം തൂത്തുവാരി. മോങ്ടൺ യുണൈറ്റഡിന് വേണ്ടി മോഹിത് കുമ്ര 15 പന്തിൽ 20 റൺസ് നേടി. നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയ ഹരി വെറും 7 പന്തിൽ നിന്ന് 14 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.ഹരിയാണ് പ്ലയർ ഓഫ് ദി മാച്ച്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L






