Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഏട്ടന്റെ ഇടനെഞ്ചിൽ ഇക്ക! ‘ഇച്ചാക്ക’യ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

Canada Varthakal by Canada Varthakal
September 7, 2025
in Kerala
Reading Time: 1 min read
ഏട്ടന്റെ ഇടനെഞ്ചിൽ ഇക്ക! ‘ഇച്ചാക്ക’യ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

കൊച്ചി: മലയാള സിനിമയുടെ രണ്ട് തൂണുകളായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം എക്കാലത്തും ആരാധകർക്ക് മാതൃകയാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളിലെ ഫാൻ ഫൈറ്റുകൾ ഇരുവരുടെയും സൗഹൃദത്തെ ബാധിക്കാറില്ല. അതിന് അടിവരയിടുന്ന ഒരു സംഭവം കൂടിയാണ് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ സംഭവിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ‘ഇച്ചാക്ക’യ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ബിഗ് ബോസ് വേദിയിൽ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയുടെ ചിത്രങ്ങൾ പതിച്ച പ്രത്യേക ഷർട്ട് ധരിച്ചാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഇന്ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ബിഗ് ബോസ് എപ്പിസോഡിന്റെ പ്രൊമോയിലാണ് മോഹൻലാൽ മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷർട്ട് ധരിച്ച് എത്തിയത്. മമ്മൂട്ടിയുടെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങൾ ഷർട്ടിൽ കാണാം. ഇതോടൊപ്പം ഏഷ്യാനെറ്റ് പങ്കുവെച്ച ഒരു വീഡിയോയിൽ, “എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ആശംസകൾ” എന്ന് മോഹൻലാൽ പറയുന്നത് കേൾക്കാം. ഈ വീഡിയോയും ഷർട്ടും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ADVERTISEMENT

നീണ്ടകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾക്ക് ശേഷം മമ്മൂട്ടി സുഖം പ്രാപിച്ചുവരികയാണ്. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് വേണ്ടി ശബരിമലയിൽ പോയി വഴിപാട് അർപ്പിച്ച മോഹൻലാലിന്റെ സ്നേഹം മലയാളികൾ കണ്ടതാണ്. ഈ അവസരത്തിൽ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചും പുതിയ സിനിമയായ ‘പാട്രിയേറ്റി’നെക്കുറിച്ചും മോഹൻലാൽ സംസാരിച്ചിരുന്നു.

മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന്, “വളരെ സന്തോഷം. നന്ദി ദൈവമേ എന്നാണ് പറയേണ്ടത്. ഒരുപാട് പേരുടെ പ്രാർത്ഥനയാണ്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു. പോയി കാണുകയും ചെയ്തു. നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യമാണ്. സ്വന്തമായി അനുഭവിക്കേണ്ട കാര്യമാണ്. ഏത് കാര്യമായാലും അങ്ങനെ തന്നെ. മനുഷ്യന്റെ ഉള്ളിൽ സംഭവിക്കുന്ന കാര്യമല്ലേ. ഒരുപാട് പേരുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ടായി. ഞങ്ങൾ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പാട്രിയേറ്റ് എന്ന സിനിമയിൽ. അതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു”, എന്നാണ് മോഹൻലാൽ പറഞ്ഞത്.

വർഷങ്ങളായി മലയാള സിനിമയിലെ മത്സരത്തിന്‌ അപ്പുറം ഇവർ തമ്മിലുള്ള ആത്മബന്ധം എപ്പോഴും ചർച്ചയാകുന്നുണ്ട്. സിനിമാ മേഖലയിലെ താരങ്ങൾക്കിടയിൽ സൗഹൃദം എന്നത് അപൂർവ്വമാകുമ്പോൾ, മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സൗഹൃദം കൊണ്ട് സിനിമ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ഇവർ ഒരുമിച്ച് അഭിനയിക്കുന്ന ‘പാട്രിയേറ്റ്’ എന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്
Kerala

നീറ്റ് പ്രക്ഷോഭം; പേളി മാണിയുടെ പോസ്റ്റ് വൻ വിവാദത്തിൽ, സംവിധായകൻ സിബി മലയിലിന്റെ മകനുമായി സോഷ്യൽ മീഡിയയിൽ വാക്പോര്

by Canada Varthakal
July 24, 2026
അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!
Kerala

അവരുടെ ശബ്ദം കേൾക്കൂ, അവരെ സംരക്ഷിക്കൂ! വിദ്യാർഥികൾക്ക് കട്ട സപ്പോർട്ടുമായി മമ്മൂട്ടിയുടെ പോസ്റ്റ്!

by Canada Varthakal
July 24, 2026
കേരഫെഡ് നിയമനം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് പരാതി; വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
Kerala

കേരഫെഡ് നിയമനം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് പരാതി; വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.